ജിമ്മിൽ നിന്നുള്ള വർക്ഔട്ട് വിഡിയോയുമായി റിമി; ‘എന്തൊരു കഷ്ടപ്പാടാ’ എന്ന് ആരാധകർ

rimi tomy
Photo credit : SocialMedia
SHARE

ഗായിക റിമി ടോമിയുടെ പെട്ടെന്നുള്ള രൂപമാറ്റം കണ്ട് അദ്ഭുതപ്പെടാത്തവർ ആരുമില്ല. ഗുണ്ടുമണി പോലിരുന്ന റിമി പെട്ടെന്നാണ് മെലിഞ്ഞ് കൊലുന്നനെയുള്ള മാറ്റവുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. ചിട്ടയായ വർക്ഔട്ടും ഡയറ്റുമാണ് തന്നെ ഈ രൂപത്തിലെത്തിച്ചതെന്നു പറഞ്ഞ റിമി വർക്ഔട്ട് വിഡിയോകളും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ താരം പങ്കുവച്ചതാണ് വൈറൽ. ‘Motivation is what gets u started .Habit is what keeps u going’ എന്ന കുറിപ്പോടെയാണ് റിമി വിഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘റിമിയാണ് തങ്ങൾക്ക് ഇൻസ്പിറേഷൻ എന്നും എന്തൊരു കഷ്ടപ്പാടാ’ എന്നുമൊക്കെ  പറഞ്ഞ് നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്.

English Summary : Rimi Tomy shared her workout video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA