സംയുക്തയെ തോൽപ്പിക്കാൻ ആരുണ്ട്? അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റുമായി താരം

samyuktha varma
SHARE

സിനിമയിൽനിന്നു മാറിനിൽക്കുകയാണെങ്കിലും സംയുക്ത വർമയോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ സംയുക്ത എപ്പോഴും ശ്രദ്ധ പുലർത്തുന്നു. യോഗ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ് സംയുക്തയ്ക്ക്. യോഗ അഭ്യസിക്കുന്ന വിഡിയോകൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തിൽ തന്റെ ചിത്രം പങ്കുവച്ചു സംയുക്ത പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ – (200 hrs) സർട്ടിഫിക്കറ്റാണ് താരത്തിനു ലഭിച്ചത്. 

പ്രത്യേക തരത്തിലുള്ള ഊർജ്ജം നൽകുന്ന ഒരു പരിശീലനമാണ് വിന്യാസയെന്നും, മസ്കുലൈൻ എനർജി എന്താണെന്ന് താൻ അനുഭവിച്ചറിഞ്ഞെന്നും സംയുക്ത പറയുന്നു. യോഗാഗുരു പ്രവീണിനു നന്ദി പറഞ്ഞുകൊണ്ട്, ഇത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നും, നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ലെന്നും സംയുക്ത സമൂഹമാധ്യമത്തിൽ കുറിച്ചു. ആസനങ്ങൾക്കിടയിലുള്ള സുഗമമായ പരിവർത്തനമാണ് വിന്യാസ യോഗ. 

English Summary : Samyuktha Varma's Yoga certificate

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA