ADVERTISEMENT

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ; അഭിനയത്തിലെന്ന പോലെ ഫിറ്റ്നസിലും ഏറെപ്പേരുടെ ആരാധനാപാത്രമാണ്.  അൻപത്താറു വയസു തികഞ്ഞ, ബോളിവുഡിന്റെ സ്വന്തം ‘ഭായി ജാൻ’ തന്റെ ശരീരം ഫിറ്റ് ആയി നിലനിർത്തുന്നത് എങ്ങനെ എന്നല്ലേ. അറിയാം സൽമാൻ ഖാന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ. 

 

ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരുന്ന ആളാണ് സൽമാൻ. നന്നായി ഉറങ്ങുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, കൃത്യസമയത്ത് ഭക്ഷണം കഴിക്കൽ, ഭക്ഷണം ഒരു നേരം പോലും ഒഴിവാക്കാതിരിക്കുക കൂടാതെ ധാരാളം വെള്ളം കുടിക്കുക ഇവയെല്ലാം പ്രധാനമാണെന്ന് സൽമാൻ പറയുന്നു. 

 

ദിവസവും വർക്കൗട്ട് 

 

എത്ര തിരക്കായാലും ഒരു ദിവസം പോലും സൽമാൻ വർക്കൗട്ട് മുടക്കാറില്ല. ഷൂട്ടിങ് തിരക്കിനിടയിൽ ആണെങ്കിലും ദിവസം ഒന്നോ രണ്ടോ മണിക്കൂർ അദ്ദേഹം ജിമ്മിൽ ചെലവിടുന്നു. ഔട്ട്ഡോർ സൈക്ലിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് സൽമാൻ. ബോളിവുഡ് നടൻമാർക്കിടയിൽ ടോൺഡ് ആബ്സ് ഒരു ട്രെൻഡ് ആക്കിയതും ഇദ്ദേഹമാണ്. 

 

നല്ല ഭക്ഷണശീലങ്ങൾ 

 

വർക്കൗട്ടിനു ശേഷം ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ വർക്കൗട്ട്  തന്നെ അപൂർണമാകും. വർക്കൗട്ട് ഫലപ്രദമാകണമെങ്കിൽ നാം കഴിക്കുന്ന ഭക്ഷണം എന്തായിരിക്കണം എന്നത് ഏറെ പ്രധാനമാണെന്ന് സൽമാൻ വിശ്വസിക്കുന്നു. ഒരു ദിവസം താരം കഴിക്കുന്നത് എന്തൊക്കെ എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 

പ്രഭാതഭക്ഷണം : ഒഴിവു ദിവസം ആണെങ്കിൽ രാവിലെയാണ് വർക്കൗട്ട് ചെയ്യാൻ താരം ഇഷ്ടപ്പെടുന്നത്. മുട്ടയുടെ വെള്ളയും കൊഴുപ്പു കുറഞ്ഞ പാലും ആണ് പ്രഭാതഭക്ഷണം. 

 

ഉച്ചഭക്ഷണം : അഞ്ച് ചപ്പാത്തി, ഗ്രിൽ ചെയ്ത പച്ചക്കറികൾ, ഫ്രഷ് സാലഡ് ഇത്രയുമാണ് ഉച്ചയ്ക്കു കഴിക്കുന്നത്. എല്ലായ്പ്പോഴും തന്റെ ഭക്ഷണം ലളിതവും ആരോഗ്യകരവുമായിരിക്കാൻ ശ്രദ്ധിക്കുമെന്ന് സൽമാൻ പറയുന്നു. 

 

അത്താഴം : അത്താഴത്തിന് മുട്ടയുടെ വെള്ള, അതോടൊപ്പെ ഒമേഗ 3 അടങ്ങിയ മത്സ്യം അല്ലെങ്കിൽ കോഴിയിറച്ചി ഒപ്പം വെജിറ്റബിൾ സൂപ്പും കഴിക്കാനാണ് സൽമാൻ ഖാന്‍ താൽപര്യപ്പെടുന്നത്.

English Summary : Healthy Diet To Daily Workout, Here Is What Salman Khan Follows At 56

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com