ADVERTISEMENT

തിയറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ് എസ്.എസ് രൗജമൗലിയുടെ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം RRR. സിനിമയില്‍ എന്‍ടി രാമറാവു ജൂനിയറിന്‍റെ കോമരം ഭീമിനും രാം ചരണ്‍ അവതരിപ്പിച്ച അല്ലൂരി സീതാരാമ രാജുവിനുമൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് ആലിയ ഭട്ടിന്‍റെ സീത. ഓരോ സിനിമ കഴിയുമ്പോഴും തന്‍റെ  സ്ക്രീനിലെ പ്രകടനം  മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന ആലിയ ഫിറ്റ്നസിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിലും പൊളിയാണ്. 

 

ഫിറ്റ്നസിനുള്ള ആലിയയുടെ രഹസ്യം വളരെ സിംപിളാണ്. സ്ഥിരപ്രയത്നം. നിത്യവുമുള്ള പരിശ്രമത്തിലൂടെ മാത്രമേ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആലിയ വിശ്വസിക്കുന്നു. പെര്‍ഫക്‌ഷനെക്കാള്‍ ദിവസവും ഇക്കാര്യത്തിലുണ്ടാക്കുന്ന പുരോഗതയിലാണ് ആലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

 

പൈലേറ്റുകള്‍, എച്ച്ഐഐടി വര്‍ക്ക്ഔട്ടുകള്‍, കാര്‍ഡിയോ പരിശീലനം എന്നിവയെല്ലാം അടങ്ങുന്നതാണ് ആലിയയുടെ വര്‍ക്ക്ഔട്ട്. തീവ്രമായ ലെഗ് വര്‍ക്ക്ഔട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആലിയയുടെ വിഡിയോ അടുത്തിടെ ട്രെയിനര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.  വര്‍ക്ക്ഔട്ടുകളുടെ കൂട്ടത്തില്‍ ആലിയക്ക് ഏറ്റവും ഇഷ്ടം പൈലേറ്റുകളാണ്. തിരക്കേറിയ ഷൂട്ടുകള്‍ക്ക് ശേഷം ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ആലിയ പൈലേറ്റുകള്‍ ചെയ്യാറുണ്ട്. ജിമ്മിലെ വര്‍ക്ക്ഔട്ടിന് പുറമേ യോഗയ്ക്കും മെഡിറ്റേഷനും ആലിയ സമയം കണ്ടെത്തുന്നു.

 

ഫിറ്റ്നസ് ചാലഞ്ചുകളില്‍ പങ്കെടുത്ത് വിയര്‍പ്പൊഴുക്കാനും ആലിയ എപ്പോഴും തയാറാണ്. ലോക്ഡൗണ്‍ കാലത്ത് ഫിറ്റ്നസ് ട്രെയിനര്‍ സൊറാബ് ഖുഷ്റുഷാഹി തുടക്കമിട്ട 

#THESOHFIT40DAYCHALLENGE ചാലഞ്ച്  ആലിയ വിജയകരമായി  പൂര്‍ത്തിയാക്കിയിരുന്നു. ഭക്ഷണക്രമത്തിന്‍റെ കാര്യത്തിലും ആലിയ കണിശക്കാരിയാണ്. ആറു മുതല്‍ ഏഴ് വരെ മീല്‍ പ്ലാനുകള്‍ അടങ്ങുന്ന ഡയറ്റാണ് ആലിയയുടേത്. ആരോഗ്യസമ്പുഷ്ടമായ  സ്നാക്കുകള്‍, നാരങ്ങ വെള്ളം, ഇളനീര് എന്നിവയും വര്‍ക്ക്ഔട്ടിന് ശേഷം ആലിയ കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 

Content Summary : Fitness secrets of Alia Bhatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com