ADVERTISEMENT

ബിഗ്ബോസ് സീസണ്‍ 13ല്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം തന്‍റെ ഭാരം വലിയ തോതില്‍ കുറച്ച് കൊണ്ട് ബോളിവുഡ് നടിയും മോഡലും ഗായികയുമായ ഷെഹനാസ് ഗില്‍  ആരാധകരെ ഞെട്ടിച്ചിരുന്നു. ഒന്നും രണ്ടുമല്ല 12 കിലോയാണ് വെറും ആറ് മാസത്തെ സമയം കൊണ്ട് ഷെഹനാസ് കുറച്ചത്. അടുത്തിടെ നടി ശില്‍പ ഷെട്ടിയുമായി നടത്തിയ ഒരു സംഭാഷണത്തില്‍ ലോക്ഡൗണ്‍ കാലത്ത് ഭാരം കുറയ്ക്കാനായി താന്‍ പരീക്ഷിച്ച മാര്‍ഗങ്ങളെ കുറിച്ച് ഷെഹനാസ് മനസ്സ് തുറന്നു. 

 

ദിവസാംരംഭം മഞ്ഞൾ  വെള്ളത്തില്‍

മഞ്ഞള്‍ ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിച്ച് കൊണ്ടാണ് താന്‍ ദിവസം ആരംഭിച്ചിരുന്നതെന്ന് ഷെഹനാസ് പറയുന്നു. ഇതിലേക്ക് ഏതാനും ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗറും കൂടി ചേര്‍ക്കും. മഞ്ഞള്‍ വെള്ളം ശരീരത്തിലെ ബൈലിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും. ഈ ദഹനരസം കൊഴുപ്പിനെ അലിയിക്കുകയും ചയാപചയം മെച്ചപ്പെടുത്തുകയും ചെയ്ത് ഭാരക്കുറവിലേക്ക് നയിക്കും.

 

പ്രഭാതഭക്ഷണം

ദോശ, ഉലുവ പറാത്ത, മൂംഗ് ദാല്‍ ചില പോലെ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഷെഹനാസ് പ്രഭാത ഭക്ഷണത്തിന് തിരഞ്ഞെടുത്തത്. എന്നാല്‍ ഇവയെല്ലാം പരിമിതമായ തോതില്‍ മാത്രം കഴിച്ചു. 

 

ഉച്ചയ്ക്കും രാത്രിയിലും ലഘുഭക്ഷണം

ഒരു ബൗള്‍ പരിപ്പും രണ്ട് ചപ്പാത്തിയും മാത്രം അടങ്ങുന്നതാണ് ഉച്ചയ്ക്കത്തെയും രാത്രിയിലെയും ഷെഹനാസിന്‍റെ ഭക്ഷണം. 

 

ശീലിക്കാം നല്ല നടപ്പ്

ഭാരം കുറയ്ക്കാന്‍ അതിസങ്കീര്‍ണമായ വര്‍ക്ക്ഔട്ട് ഒന്നും ആവശ്യമില്ലെന്നും താരം പറയുന്നു. വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് നേരം നടന്നാലും മതിയാകും. 

 

പുറത്തെ ഭക്ഷണത്തോട് വിട

പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് കര്‍ശനമായും ഒഴിവാക്കിയത് ഭാരം കുറയ്ക്കാനുള്ള യാത്രയില്‍ തന്നെ ഏറെ  സഹായിച്ചതായി ഷെഹനാസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിന് അസാമാന്യമായ മനക്കരുത്ത് ആവശ്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Summary : Shehnaaz Gill's weigh loss tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com