ഫിറ്റായ ശരീരത്തിനു വേണ്ടി വന്നത് 15 മാസം; പുതിയ ചിത്രങ്ങള്‍ പങ്ക് വച്ച് അര്‍ജുന്‍ കപൂര്‍

arjun kapoor
SHARE

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഫിറ്റായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. സിനിമ പോലുള്ള വിനോദവ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന നടീനടന്മാരെ സംബന്ധിച്ചാണെങ്കില്‍ അതവരുടെ നിലനില്‍പ്പിന്‍റെ തന്നെ അടിത്തറയാണ്. ഫിറ്റ്നസിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ഥിരപ്രയത്നം. ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് അതിനു വേണ്ടി ദിവസവും സമയം മാറ്റിവയ്ക്കുക എന്നതും. ഇക്കാര്യത്തില്‍ ഫിറ്റ്നസ് പ്രേമികളായ ഏവര്‍ക്കും പ്രചോദനമാകുകയാണ് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. കുട്ടിക്കാലം മുതല്‍ തന്നെ അമിതഭാരവുമായി പടവെട്ടിയിട്ടുള്ള അര്‍ജുന്‍ കപൂര്‍ ഏറ്റവുമൊടുവില്‍ കോവിഡ് കാലത്തെ തന്‍റെ ഫിറ്റ്നസ് പരിവര്‍ത്തനത്തിന്‍റെ കഥയാണ് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. 

15 മാസത്തിനിടെയുള്ള രണ്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരിയിലും 2022 മേയ് മാസത്തിലും എടുത്ത രണ്ട് ചിത്രങ്ങള്‍ താരത്തിന്‍റെ അതിശയകരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഫിറ്റ്നസിലേക്കുള്ള ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അര്‍ജുന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. ഫിറ്റ്നസ് പാതയില്‍ തന്നെ തുടരുകയെന്നത് അത്യന്തം കടുത്ത വെല്ലുവിളിയായിരുന്നെന്നും ഇപ്പോള്‍ സ്വന്തമാക്കിയ ഈ പുരോഗതി താന്‍ ഇഷ്ടപ്പെടുന്നതായും അര്‍ജുന്‍ പറഞ്ഞു. ഇത്തരത്തില്‍തന്നെ ശരീരം നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് ആഗ്രഹമെന്നും അര്‍ജുന്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു. 

അര്‍ജുന്‍ കപൂറിന്‍റെ ഫിറ്റ്നസ് പരിവര്‍ത്തനത്തെ അഭിനന്ദിച്ച് കൊണ്ട് രണ്‍വീര്‍ സിങ്, കരണ്‍ വാഹി, രാകുല്‍ പ്രീത്, വരുണ്‍ ധവാന്‍, ഹുമ ഖുറേഷി അടക്കമുള്ള താരങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ കമന്‍റിട്ടു. അര്‍ജുന്‍റെ ഈ പരിവര്‍ത്തനത്തിലുള്ള സന്തോഷം ഫിറ്റ്നസ് കോച്ച് ഡ്രൂ നീലും പങ്കുവയ്ക്കുന്നു. ഈ വര്‍ഷം ആദ്യം അയ്യങ്കാര്‍ യോഗയുമൊത്തുള്ള തന്‍റെ പുതു യാത്രയെ കുറിച്ച് അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു.

Content Summary: Arjun Kapoor Shares Jaw-Dropping Weight Loss Transformation Pictures

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA