ADVERTISEMENT

വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് പലരും മുൻപത്തേക്കാൾ ബോധവാന്മാരായി മാറിയിരിക്കുന്നു. ഡോക്ടർമാരോട് പലർക്കും ചോദിക്കാനുള്ള സംശയങ്ങളാണ് എത്രനേരം വ്യായാമം ചെയ്യണം എപ്പോൾ വ്യായാമം ചെയ്യണം എന്നുള്ളത്. നിങ്ങൾ വ്യായാമം ചെയ്യുന്ന സമയം ആരോഗ്യനിലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാർ ഓർമപ്പെടുത്തുന്നു. 

 

പണ്ടൊക്കെ വ്യായാമം ചെയ്യണമെന്നു വിചാരിച്ചാൽ ജിമ്മിൽ പോയുള്ള വർക്ഔട്ട് മാത്രമായിരുന്നു പലരിലും ആദ്യം എത്തുന്നത്. എന്നാൽ ഇന്ന് വർക്ഔട്ടിനുള്ള ഉപകരണങ്ങളെല്ലാം ഒരു വിരൽത്തുമ്പിൽ വീട്ടൽ ലഭിക്കുമെന്നത് തിരക്കേറിയ ജീവിതത്തിനിടയിലും പലർക്കും വ്യായാമം ചെയ്യുന്നതിനുള്ള പ്രചോദനമേകുന്നു. യോഗ ചെയ്യുന്നതിനുള്ള യോഗമാറ്റിൽ തുടങ്ങി ഡംബെലും ട്രെഡ്മില്ലുമെല്ലാം വളരെ ആകർഷകമായ ഓഫറുകളിൽ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.

 

ഇതുവരെ വ്യായാമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങി മികച്ച ആരോഗ്യം സ്വന്തമാക്കാൻ വർക്ഔട്ട് തുടങ്ങിക്കോളൂ. ഫിറ്റ്നസ് ഉപകരണങ്ങൾ വീട്ടിലുണ്ടെങ്കിൽ നമുക്ക് യോജിച്ച സമയത്ത്, നമ്മുടെ സൗകര്യം അനുസരിച്ച് വർക്ഒൗട്ടുകൾ ചെയ്യാമെന്ന ഗുണവുമുണ്ട്. അമിതവണ്ണമുള്ളവരാണെങ്കിൽ പ്രഭാതഭക്ഷണത്തിനു മുൻപേ വ്യായാമം ചെയ്യുന്നതാണ് ഗുണകരമെന്ന് യുകെയിലെ ബിർമിങ്ഹാം സർവകലാശാല വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 

 

പ്രാതലിനുശേഷമാണ് വ്യായാമത്തിനു നീക്കിവയ്ക്കുന്നതെങ്കിൽ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. പ്രഭാതഭക്ഷണത്തിൽ വളരെയധികം കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നവർ ആയാസമേറിയ വ്യായാമം ചെയ്യുന്നതു നല്ലതാണ്. പക്ഷേ ഹൃദയത്തിന്റേതുൾപ്പെടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കഠിന വ്യായാമങ്ങൾ ചെയ്യാൻ പാടുള്ളൂ. 

 

അപ്പോൾ എത്രയും പെട്ടെന്ന് ഡംബെലും ട്രെഡ്മില്ലുമെല്ലാം സ്വന്തമാക്കി വർക്ഔട്ട് ചെയ്ത് ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കുകയല്ലേ...

 

ഏറ്റവും അനുയോജ്യമായ ഫിറ്റ്നസ് സാമഗ്രികൾ എവിടെ വാങ്ങാമെന്ന ചിന്തയാണെങ്കിൽ ആമസോൺ പ്രൈം ഡേ സെയിലിൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഫിറ്റ്നസ് സാമഗ്രികൾ ലഭ്യമാണ്. സ്പോർട്സ് കിറ്റുകൾ മുതൽ വെയിറ്റ് ഡംബലുകൾ വരെ ഇഷ്ടാനുസരണം വൻ വിലക്കിഴിവിൽ നേടാം. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴവ് ആസ്വദിക്കൂ.

 

Content Summary : Amazon Prime Day Sale - Best deals on gym, health and fitness equipment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com