നടുവേദനയ്ക്ക് ശാശ്വത പരിഹാരം; എളുപ്പത്തിൽ ആർക്കും ചെയ്യാം ഭുജംഗാസനം

bhujangasana
SHARE

ഭുജംഗം എന്നാല്‍ സര്‍പ്പം (പാമ്പ്) എന്നര്‍ഥം. സര്‍പ്പം പത്തിവിടര്‍ത്തി നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ ആസനത്തിന് ഭുജംഗാസനം എന്ന പേരു വന്നത്. നടുവേദന പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗാസനമാണ് ഭുജംഗാസനം. ഇരുന്നും നിന്നും ജോലി ചെയ്യുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ഒരു ആസനമാണിത്. കമഴ്ന്നു കിടന്നാണ് ഈ ആസനം ചെയ്യേണ്ടത്. ഗർഭിണികളും ഗുരുതരമായ നട്ടെല്ലു പ്രശ്നമുള്ളവരും ഈ യോഗാസനം ഒഴിവാക്കേണ്ടതാണ്.

ചെയ്യുന്ന വിധം നോക്കാം

ആദ്യം കമഴ്ന്നു കിടക്കുക. തുടര്‍ന്ന് ഇരു കാലുകളും നീട്ടി ചേർത്തു വയ്ക്കാം. ചേർത്തു വയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്കു മാത്രം ഇരുകാലുകളും അൽപം അകറ്റിവയ്ക്കാം.  

bhujangasana1

ഇരു കൈപ്പത്തികളും തോളിന് അടുത്തായി നിലത്തു  കമഴ്ത്തി വയ്ക്കുക. കൈമുട്ടുകള്‍ മുകളിലേക്കു നോക്കി ഇരിക്കണം.  

bhujangasana2

നെഞ്ചും നെറ്റിയും നിലത്തു പതിയത്തക്കവണ്ണം കിടക്കണം. തോളുകൾ അയഞ്ഞിരിക്കണം. 

bhujangasana3

സാവാധാനത്തില്‍  ശ്വാസഗതിക്കനുസരിച്ച് തല, നെഞ്ച്, നാഭി വരെ ഉയർത്തിക്കൊടുക്കുക. തോളുകൾ സർപ്പത്തിന്റെ പത്തി പോലെ വിടർന്നിരിക്കണം. 

bhujangasana4

ശ്വാസം വിട്ടുകൊണ്ട് പതിയെ താഴേക്കു വരാം. കഴിയുന്നത്ര പ്രാവശ്യം ഈ ആസനം ചെയ്യാവുന്നതാണ്.

bhujangasana5

ഈ യോഗ ചെയ്യുമ്പോള്‍ അരക്കെട്ടുവരെ  ശരീരം പൊങ്ങുന്നതു കൊണ്ട് അരക്കെട്ടിലെ ഞരമ്പുകളുടെ ബലക്കുറവു കാരണം രക്തസഞ്ചാരത്തില്‍ തടസ്സം നേരിടുമ്പോള്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് ആശ്വാസം കിട്ടും. നട്ടെല്ലിന് അയവു കിട്ടുന്നു. 

Content Summary: Bhujangasana yoga for Back pain relief

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS