ADVERTISEMENT

നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മളെല്ലാവരും ഒരു പോലെ നേരിടുന്ന ഒന്നാണ് സമ്മർദം അഥവാ സ്ട്രെസ്. രണ്ടു തരത്തിലുള്ള സ്ട്രെസുകളാണ് നമുക്കുള്ളത് യുസ്ട്രെസും സിസ്ട്രെസും. യുസ്ട്രെസ് എന്നാൽ നല്ല സമ്മർദം, ഇത് നമ്മുടെ പെർഫോമൻസ് കൂട്ടുകയാണ് ചെയ്യുന്നത്. ഉദാഹരണമായി നിങ്ങളുടെ കല്യാണത്തിന് തൊട്ടു മുൻപ് അനുഭവിക്കുന്നതും, ഒരു കുട്ടി ജനിക്കുന്നതിനു മുൻപുള്ള മാതാപിതാക്കളുടെ സ്ട്രെസുമൊക്കെ ഈ വിഭാഗത്തിൽ പെടും. അതേസമയം ഡിസ്ട്രസ് നമ്മുടെ ശാരീരികവും മാനസികവുമായിട്ടുള്ള പെർഫോമൻസിനെയും ആരോഗ്യത്തെയും ബാധിക്കുന്ന രീതിയിലുള്ളതാണ്. വെറും മൂന്നു ടെക്നിക്കുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഈ സ്ട്രെസും ഉത്കണ്ഠയും പാനിക് അറ്റാക്കുമൊക്കെ നിയന്ത്രിച്ചു നിർത്താനാകുമെന്നു പറയുകയാണ് ഡോ. അഖില വിനോദ്.

 

4 – 7– 8 ബ്രീതിങ് ടെക്നിക് 

breating-technique

4 തവണ ശ്വാസമെടുക്കുക. 7 സെക്കന്റ് ഹോൾഡ് ചെയ്യുക. 8 എന്നുള്ള രീതിയിൽ പുറത്തേക്കു വിടുക. അതോർത്തു സമ്മർദമെടുക്കേണ്ട. നിങ്ങൾക്കു സാധിക്കുന്ന രീതിയിൽ വളരെ കുറച്ച് ശ്വാസമെടുക്കുക. അതിന്റെ  കുറച്ച് ഇരട്ടിയായി ഹോൾഡ് ചെയ്യുക. അതിലും ഇരട്ടിയായി ശ്വാസം വിടാൻ ശ്രമിക്കുക. ഇതിലൂടെ നമുക്ക് വളരെ പെട്ടെന്നു തന്നെ ഹാർട്ട് റേറ്റും ബ്രീതിങ് റേറ്റും നിയന്ത്രിക്കാൻ സാധിക്കും. 

 

belly-breathing

ബെല്ലി ബ്രീതിങ്

ടെൻഷനടിക്കുമ്പോൾ എങ്ങനെയാണ് ശ്വാസമെടുക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ സമയത്ത് ഏറ്റവും കൂടുതൽ നമ്മൾ ഉപയോഗിക്കുന്ന മസില്‍ ചെസ്റ്റ് മസിൽആകും. അതേസമയം വളരെ ഹാപ്പി ആയി കിടന്നുറങ്ങുന്ന ഒരു കൊച്ചു കുഞ്ഞിനെ നോക്കിയാൽ കുഞ്ഞിന്റെ വയറായിരിക്കും ശ്വാസമെടുക്കുന്നതും വിടുന്നതും. സ്ട്രെസ് അകറ്റാൻ നമ്മൾ ചെയ്യേണ്ടത് ചെസ്റ്റ് ബ്രീതിങ്ങിൽ നിന്ന് ബെല്ലി ബ്രീതിങ്ങിലേക്ക് ശ്രദ്ധ കൊടുക്കുക എന്നതാണ്.  

 

ചെയ്യുന്ന വിധം

bhramari-pranayama-stress

സാവധാനം കൈകൾ കൊണ്ട് വയർ പുഷ് ചെയ്തു പിടിച്ച് ശ്വാസം അകത്തേക്കെടുക്കുക. ശ്വാസം വിടുമ്പോൾ പതിയെ കൈകൾ റിലീസ് ചെയ്യുക. ഒന്നു രണ്ടു പ്രാവശ്യം ചെയ്ത ശേഷം കൈകളുെട സഹായമില്ലാതെ ഇതേ രീതിയിൽ ശക്തിയായി ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഹാർട്ട് റേറ്റും ബ്രീതിങ് റേറ്റും നിയന്ത്രണത്തിൽ വന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. 

 

ഭ്രാമരി പ്രാണായാമം

നമ്മുടെ ചെവി ചൂണ്ടു വിരൽ കൊണ്ട് അടച്ചിട്ട് വലിയൊരു ശ്വാസമെടുക്കുക. ചെറിയൊരു ഹമ്മിങ് സൗണ്ട് ഉണ്ടാക്കുക. ഇതു ചെയ്യുമ്പോൾ നമ്മുടെ ബ്രെയിൻ സെല്ലുകൾ വികസിക്കും. എത്ര ദേഷ്യപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലും ഭ്രാമരി പ്രാണായാമം ചെയ്യുമ്പോൾ നമ്മുടെ ബ്രെയിൻ സെല്ലുകൾ റിലാക്സ് ആകുകയും അതുമൂലം നമ്മുടെ ഇമോഷൻസ് കൺട്രോളിലേക്ക് വരുത്താൻ സാധിക്കും.  

 

െചയ്യുന്ന വിധം

ചെവി ചൂണ്ടു വിരൽ കൊണ്ട് അടച്ച് വലിയൊരു ശ്വാസമെടുക്കുക. ഇങ്ങനെ 9 തവണ ശ്വാസമെടുക്കുകയും ഹമ്മിങ് സൗണ്ടായി ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക. ശ്വാസം വിടുന്നതും ഹമ്മിങ് സൗണ്ട് എടുക്കുന്നതും ഒരേസമയമാണ്. നിങ്ങൾ അറിയാതെ തന്നെ ശ്വാസം വിട്ടുകൊണ്ടാണ് ഹമ്മിങ് സൗണ്ട് എടുക്കുന്നത്. രണ്ടു മൂന്നു തവണ ചെയ്യുമ്പോൾ നിങ്ങൾ വളരെ ശാന്തമായിക്കൊണ്ടിരിക്കുന്നത് അറിയാൻ സാധിക്കും. നിങ്ങളുെട ഹാർട്ട് റേറ്റും ബ്രീതിങ് റേറ്റും ഒക്കെ കുറയുകയും ചെയ്യും. 

 

ഈ മൂന്ന് ബ്രീത്തിങ് എക്സർസൈസ് ചെയ്താൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഡോക്ടറാകാൻ സാധിക്കും. 

Content Summary: Stress relief tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT