നടുവേദന അകറ്റാൻ ഓഫിസിലിരുന്നും ചെയ്യാം ഈ ആസനം; വിഡിയോ

Mail This Article
ഓഫിസിലിരിക്കുമ്പോൾ അസഹനീയമായ നടുവേദന വന്നാൽ എന്താ ചെയ്ക? കുറച്ചു നേരം എഴുന്നേറ്റു നിന്നും ചെരിഞ്ഞും പറ്റാവുന്ന രീതിയിൽ മസാജിങ് കൊടുത്തുമൊക്കെ നോക്കുമല്ലേ. എന്നാൽ നടുവേദന വന്നാൽ ഓഫിസിലായാലും വീട്ടിലായാലും ചുവരിന്റെ സഹായത്തോടെ ചെയ്യാവുന്ന ഒരാസനം പരിചയപ്പെടുത്തുകയാണ് ഇവിടെ.
ഹാഫ് സ്റ്റാൻഡിങ് ഫോർവേഡ് ബെൻഡ് ആസനം വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. സ്ഥിരമായി ചെയ്യുന്നതുവഴി നടുവേദനയ്ക്ക് ശാശ്വത പരിഹാരവും ലഭിക്കും.
ചെയ്യുന്ന വിധം അറിയാം
ചുമരിൽ നിന്ന് നിങ്ങളിലേക്ക് ഒകു കൈ അകലം പാലിച്ചു നിൽക്കുക. കാലുകൾക്കിടയിലും ഇതേ നിശ്ചിത അകലം വയ്ക്കാം. ഇരു കാൽപാദങ്ങളും ഒരുകാൽപാദം പുറകിലേക്ക് നിൽക്കാം. തോളും മണിബന്ധവും(Wrist) നേർരേഖയിലായിരിക്കണം. ശേഷം ദീർഘമായി ശ്വാസം എടുക്കാം. ശ്വാസം വിട്ട് മെല്ലെ അപ്പർ ബോഡി തല മുതൽ താഴേക്ക് നട്ടെല്ലിന്റെ അടിഭാഗം വരെ പുഷ് ചെയ്തുകൊടുക്കാം. ദീർഘശ്വാസം അകത്തേക്ക് എടുത്ത് നന്നായി പുഷ് ചെയ്തുകൊടുക്കാം.
പതിയെ തിരികെ വന്ന് നട്ടെല്ല് നിവർത്തിക്കൊടുക്കാം. കൈകൾ ചുവരിൽ നിന്നെടുത്ത് വിശ്രമിക്കാം. ഈ ആസനം ചെയ്തതുവഴി നട്ടെല്ലിനുണ്ടായ സംവേദനവും മാറ്റങ്ങളും ശ്രദ്ധിക്കാം.
Content Summary: Half standing forward bend asana for Backpain relief