തടി വയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് മലയാളത്തിന്റെ പ്രിയ കുട്ടിത്താരവും അവതാരകയുമായ മീനാക്ഷി അനൂപ്. അതിനു വേണ്ടി ഒരു ദിവസം എന്തൊക്കെ കഴിക്കാം എന്നതിനെ കുറിച്ചാണ് മീനാക്ഷിയുടെ പുതിയ യൂ ട്യൂബ് വിഡിയോ.
ഇനിയും ഡയറ്റ് ചെയ്താൽ അസ്ഥികൂടത്തിനു പകരം സയൻസ് ലാബിൽ തന്നെ കൊണ്ടുവയ്‌ക്കേണ്ടി വരുമെന്ന് മീനാക്ഷി പറയുന്നു.
ഒരു കട്ടന്‍ ചായയില്‍ ആണ് ദിവസം തുടങ്ങുന്നത്. പിന്നെ ബ്രേക്ക് ഫാസ്റ്റ്. ഉച്ച ഭക്ഷണത്തിന് മുന്‍പ് ലഘുവായി പഴവര്‍ഗങ്ങള്‍ എന്തെങ്കിലും. അത് കഴിഞ്ഞ് വൈകിട്ട് ഒരു ചായയും എന്തെങ്കിലും സ്‌നാക്‌സും. രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്ന രീതിയിലാണ് മീനാക്ഷിയുടെ ‘തടി കൂട്ടൽ പരിശ്രമം’.
Content Summary: Meenakshi Anoop's weight gain tips