ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി ദീപ്തി സതി. ‘ജിമ്മിലെ ഒരു നല്ല ദിവസം ഇങ്ങനെയായിരിക്കും, നിങ്ങൾ നല്ലതായി ഇരിക്കുമ്പോൾ സന്തോഷമായിരിക്കുന്നു, സന്തോഷമായിരിക്കുമ്പോൾ നിങ്ങൾ നല്ലതായിരിക്കുന്നു’– വിഡിയോ പങ്കുവച്ച് ദീപ്തി സതി കുറിച്ചു.
2012–ൽ മിസ് കേരള കിരീടം നേടി മലയാള സിനിമയിലേക്കു കടന്നു വന്ന ദീപ്തി സതി ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ്. അസാമാന്യ മെയ്‌വഴക്കത്തോടെ വർക്ഔട്ട് ചെയ്യുന്ന ദീപ്തി സതിയെ പ്രശംസിച്ച് ആരാധകരും കമന്റുകളുമായെത്തി.
Content Summary: Deepti Sati's Workout video