ADVERTISEMENT

പഞ്ചേന്ദ്രിയങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണ്ണ്. നാലു ചുമരിനുള്ളിലെ ജീവിതവും സ്ക്രീൻ ടൈമും ഇപ്പോഴത്തെ തലമുറയ്ക്ക് ദൂരക്കാഴ്ച അന്യമാക്കുകയാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഡയറ്റും വ്യായാമവും കൊണ്ട് കണ്ണിന്റെ ആരോഗ്യം നിലനിർത്തിയേ മതിയാകൂ. കാഴ്ചശക്തി കൂട്ടാനും കണ്ണിന്റെ ആരോഗ്യം നിലനിർത്താനും ചെയ്യേണ്ട ചില വ്യായാമങ്ങളും കഴിക്കേണ്ട ഭക്ഷണവും പരിചയപ്പെടുത്തുകയാണ് ഡോ. അഖില വിനോദ്.

 

20–20–20 റൂൾ

ഇപ്പോൾ സ്ക്രീനിൽ ജോലി ചെയ്യുന്നവരാണധികവും. അതുകൊണ്ടുതവ്വെ കണ്ണുകൾക്ക് അധി സ്ട്രെയിനും അനുഭവപ്പെടാം. ഇത്തരിത്തിലുള്ളവർ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് 20–20–20 റൂൾ. അതായത് എല്ലാ 20 മിനിറ്റിനു ശേഷവും 20 അടി അകലെയുള്ള ഒരു വസ്തുവിനെ 20 സെക്കൻഡ് നേരം ഫോക്കസ് ചെയ്യുക. 

 

ഷോർട് ആൻഡ് ലോങ് വിഷൻ

നമ്മുടെ തള്ളവിരൽ എടുക്കുക. പിന്നെ ദൂരെയുള്ള ഒരു വസ്തുവിനെ ഫോക്കസ് ചെയ്യുക. ആദ്യം നമ്മുടെ തൊട്ടടുത്തുള്ള തള്ളവിരലിലേക്ക് ഒരു മിനിറ്റ് ശ്രദ്ധിക്കുക. ശേഷം ദൂരെയുള്ള ഒരു ഒബ്ജക്റ്റ് ഒരു മിനിറ്റ് ശ്രദ്ധിക്കുക. അങ്ങനെ മാറി മാറി ചെയ്യുമ്പോൾ നമ്മുടെ കണ്ണിന്റെ മസിലുകൾ റിലാക്സ് ആകും. അല്ലെങ്കിൽ തൊട്ടടുത്തുള്ള ഒബ്ജക്റ്റ് അല്ലെങ്കില്‍ സ്ക്രീൻ മാത്രം ശ്രദ്ധിച്ച് ശ്രദ്ധിച്ച് നമ്മുടെ കണ്ണ് അതുമായി മാത്രം സെറ്റ് ആയിപ്പോകും. ഇത് നമ്മുടെ ദൂരെയുള്ള വിഷനെ ബാധിക്കും. ഈ ഷോർട് ആൻഡ് ലോങ് വിഷൻ കുട്ടികളെയും പരിശീലിപ്പിക്കേണ്ടതാണ്.

 

നമുക്കു ചെയ്യാൻ സാധിക്കുന്ന മറ്റൊരു വ്യായാമമാണ് എല്ലാ 20 മിനിറ്റിനു ശേഷവും കൈ രണ്ടും തിരുമ്മി ചൂടാക്കിയതിനു ശേഷം രണ്ടു കൈയും ഒരു കപ്പു പോലെ കണ്ണിന്റെ മുകളിലായി സാവധാനം വയ്ക്കുക. കൈയുടെ ചൂട് വളരെ സാവധാനത്തിൽ കണ്ണിനു കിട്ടുന്ന വിധം വേണം വയ്ക്കേണ്ടത്. ഇതു കൊണ്ടുള്ള ഗുണങ്ങൾ രണ്ടാണ്. ഒന്ന് കൈയിലൂടെ കിട്ടുന്ന ആ ചൂട് കണ്ണിലെ മസിലുകളെ റിലാക്സ് ചെയ്യിപ്പിക്കുന്നു. രണ്ട് ഡാർക് സ്പെയ്സ് കാണുന്നതാണ് കണ്ണിന് ഏറ്റവും നല്ല റിലാക്സേഷൻ. അതുകൊണ്ടാണ് ഉറങ്ങുന്നതിനു മുൻപ് ഇരുട്ടുള്ള മുറിയിൽ കിടന്നുറങ്ങുക, ലൈറ്റിടാതെ കിടന്നുറങ്ങുക എന്നൊക്കെ പറയുന്നത്. 

 

കണ്ണ് തൂങ്ങിതൂങ്ങിപ്പോകുക

വളരെ സാധാരണയായി കാണുന്ന ഒന്നാണ് Drooping of eye lids, അതായത് നമ്മുടെ കണ്ണ് തൂങ്ങിതൂങ്ങിപ്പോകുന്നത്.  നമ്മുടെ പുരികം ചൂണ്ടുവിരൽ ഉപയോഗിച്ച് പതുക്കെ പൊക്കി നിർത്തുക. അതിനുശേഷം താഴെ റൈറ്റ് ഡൗൺ കോർണറിലേക്കും ലെഫ്റ്റ് ഡൗൺ കോർണറിലേക്കും നോട്ടം കേന്ദ്രീകരിക്കുക. അതുപോലെ തന്നെ താഴെയൊരു സ്ട്രെയിൻ വരുന്ന രീതിയിൽ മുകളിലേക്ക് നോക്കിയിട്ട് തല ബാക്കിലേക്ക് വരുന്ന രീതിയിൽ ഏറ്റവും ബാക്കിലുള്ള ഒരു വസ്തുവിനെ ശ്രദ്ധിക്കുക. ഇതുവഴി കണ്ണിന്റെ മസിലുകളെ ബലപ്പെടുത്തിയെടുക്കാൻ സാധിക്കും. കണ്ണിനുചുറ്റുമുളള പേശികളെ ബലപ്പെടുത്താൻ വിരലുകൾ കൊണ്ട് കണ്ണുകൾ വലിച്ചു പിടിച്ച് കണ്ണുകൾ ബ്ലിങ്ക് ചെയ്യണം. ഇതിലൂടെ കണ്ണിന്റെ ശക്തി കൂട്ടിയെടുക്കാൻ സാധിക്കും. 

 

വേണം ഡയറ്റും

അടുത്ത വളരെ പ്രധാനപ്പെട്ട കാര്യമാണ് ഡയറ്റ്. പുറത്തെ കാര്യങ്ങൾ എത്രയൊക്കെ നോക്കിയാലും അകത്തു കുറച്ച് ന്യുട്രീഷനും കൂടി ഇട്ടു കൊടുത്താൽ മാത്രമേ ശരിയായ ആരോഗ്യം കിട്ടുകയുള്ളു. വൈറ്റമിൻ എ ആണ് കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടത്. വൈറ്റമിൻ എ അടങ്ങുന്ന കാരറ്റ് ജ്യൂസ് എല്ലാ ദിവസവും സ്ഥിരമായി കുഞ്ഞുങ്ങൾക്കു കൊടുക്കുക. മുതിർന്നവർക്കും കാഴ്ചശക്തി കൂട്ടാൻ കാരറ്റ് ജ്യൂസ് കഴിക്കാവുന്നതാണ്. 

Content Summary:  Diet and Exercises needed to maintain Eye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com