‘സീസ’ ജാപ്പനീസ് ഇരിപ്പുരീതിക്കുണ്ട് ഈ ഗുണങ്ങൾ

seiza
Photo Credit: fizkes/ Istockphoto
SHARE

പരമ്പരാഗത ജാപ്പനീസ് ഇരിപ്പു രീതിയാണ് സീസ (seiza). കാലുകൾ വൃത്തിയായി മടക്കി പുറകോട്ട് വച്ച് നട്ടെല്ല് നിവർത്തിയുള്ള ഇരിപ്പ്. ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമെല്ലാം ജപ്പാനിലെ ആളുകൾ ഇങ്ങനെയാണ് ഇരിക്കുക. എല്ലാവരും ഒരേപോലെ ഇരിക്കണം എന്നും ഉണ്ട്. മര്യാദയും ഉപചാരത്തെയും ഒക്കെ സൂചിപ്പിക്കുന്ന ഒന്നാണിത്. 

സീസാ രീതിയിൽ ഇരിക്കുക എന്നത് സ്വല്പം പ്രയാസമാണ്. ചില ആളുകൾ വളരെ എളുപ്പത്തിൽ ഇങ്ങനെ ഇരിക്കും എന്നാൽ മറ്റു ചിലർക്കാകട്ടെ സാധിക്കുകയുമില്ല. വണ്ണം കൂടുതലുള്ളവർക്കും ശരീരത്തിന് വഴക്കം ഇല്ലാത്തവർക്കും ഈ ഇരിപ്പ് പ്രയാസമായിരിക്കും. അവർക്ക് ഇത് വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നതുമായിരിക്കും. ഈ ഇരിപ്പിന് ആരോഗ്യഗുണങ്ങളും ഉണ്ട്. ജാപ്പനീസ് സംസ്കാരം അനുസരിച്ച് ധ്യാനത്തിനുള്ള ഇരിപ്പ് ആണിത്. കൂടുതൽ ശാന്തരാകാനും ശ്രദ്ധാലു ആകാനും ഈ ഇരിപ്പ് സഹായിക്കും എന്നാണ് വിശ്വാസം. 

സീസ നൽകും ആരോഗ്യ ഗുണങ്ങൾ

∙പേശികൾക്ക് വലിവ് നൽകുന്നു. 

∙കണങ്കാലിനും കാൽമുട്ടിന്റെ സന്ധികൾക്കും  അയവു നൽകാൻ സഹായിക്കുന്നു. 

∙പേശികളിൽ സമ്മർദം ഏൽപിക്കുന്നതു മൂലം അവയെ കൂടുതൽ ശക്തമാക്കാൻ പരിശീലനം ഏകുന്നു. 

∙നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു. 

∙നടുവേദന അകറ്റുന്നു. പേശികൾക്കും നട്ടെല്ലിനും വിശ്രാന്തിയേകുന്നു. 

∙സീസ നിലയില്‍ ഇരിക്കുമ്പോള്‍ ഒരിക്കലും കൂനിക്കൂടിയിരിക്കുകയില്ല. എപ്പോഴും നിവർന്നേ ഇരിക്കുകയുള്ളൂ. 

∙രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. 

എങ്ങനെ സീസ പരിശീലിക്കാം?

‘ശരിയായ നിലയിൽ ഇരിക്കുക’ എന്നതാണ് ജാപ്പനീസ് വാക്കായ സീസയുടെ അർഥം. 

ആദ്യം ചെരുപ്പ് / ഷൂസ് ഊരുക. ജാപ്പനീസ് പാരമ്പര്യമനുസരിച്ച് സബുടോൺ എന്ന് പേരായ ഒരു തലയിണ ഈ രീതിയിൽ ഇരിക്കാൻ സഹായിക്കും. എന്നാൽ ഇത് നിർബന്ധമില്ല. കണങ്കാൽ പുറത്തേക്കു തിരിച്ചു വയ്ക്കുക. വലത്തേ കാൽപാദത്തിന്റെ മുകൾഭാഗം ഇടത്തേതിന്റെ മുകളിൽ ആയിരിക്കണം. പിൻഭാഗം പൂർണമായും കാലിലും പാദങ്ങളിലും ആയിരിക്കണം. കൈകൾ മടക്കി മടിയിൽ വയ്ക്കുക. കൈപ്പത്തി തുടയിൽ കമഴ്ത്തി വയ്ക്കണം. കൈവിരലുകൾ ചേർത്തു വയ്ക്കണം. ഇരിക്കുമ്പോൾ നടു നിവർത്തി ഇരിക്കണം. സ്ത്രീകൾ േവണമെങ്കിൽ കാൽ മുട്ടുകൾ ചേർത്തുവച്ചും പുരുഷന്മാർ ചെറുതായി അകത്തിയും ഇരിക്കാം. അത് ഇഷ്ടം പോലെ ചെയ്യാം.

Content Summary: Seiza: Reasons Why You Should Sit In This Traditional Japanese Position

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA