8 മാസത്തിൽ 46 കിലോ കുറച്ച് ഡൽഹിയിലെ പൊലീസുകാരൻ; ഒപ്പം കുറഞ്ഞത് കൊളസ്ട്രോളും

weight loss
Photo Credit: NDTV
SHARE

എട്ട് മാസത്തെ ഭക്ഷണനിയന്ത്രണത്തിന്റെയും വ്യായാമത്തിന്റെയും ഫലമായി 46 കിലോയോളം ഭാരം കുറച്ച ഡൽഹിയിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥന് സഹപ്രവർത്തകരുടെ അഭിനന്ദന പ്രവാഹം. ഡൽഹിയിലെ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് മെട്രോ ജിതേന്ദ്രമണിയാണ് 130 കിലോയിൽ നിന്ന് 84 കിലോയിലേക്ക് തന്റെ ഭാരം കുറച്ച് ഏവർക്കും പ്രചോദനമായത്. ഈ കഠിന പ്രയത്നത്തെ അംഗീകരിച്ച് കൊണ്ട് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അരോറ ജിതേന്ദ്രയ്ക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 90,000 ലധികം പൊലീസുകാര്‍ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ആദരം. 

പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ അലട്ടാൻ തുടങ്ങിയതോടെയാണ് ജിതേന്ദ്ര ജീവിതശൈലി മാറ്റാൻ തീരുമാനിച്ചത്. ദിവസവും 15,000 സ്റ്റെപ്പുകൾ നടന്നു കൊണ്ടായിരുന്നു തുടക്കം. കൂടുതൽ ആരോഗ്യകരമായ ഭക്ഷണവും ഇതോടൊപ്പം കഴിച്ചു തുടങ്ങി. റൊട്ടിയും ചോറുമൊക്കെ അടങ്ങുന്ന ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റിന് പകരം സൂപ്പും സാലഡും പഴങ്ങളും അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് ഇദ്ദേഹം മാറി. 

ഓരോ മാസവും നാലര ലക്ഷം സ്റ്റെപ്പ് എന്ന ലക്ഷ്യത്തോടെയാണ് താൻ നടപ്പ് ആരംഭിച്ചതെന്നും എട്ട് മാസം കൊണ്ട് 32 ലക്ഷം സ്റ്റെപ്പ് നടക്കാൻ സാധിച്ചെന്നും എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജിതേന്ദ്ര പറയുന്നു. 8 മാസത്തിൽ അരവണ്ണം 12 ഇഞ്ച് കുറയ്ക്കാനും കൊളസ്ട്രോൾ തോത് അഞ്ചിലൊന്നായി ചുരുക്കാനും ഈ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചു. ഭാരം കുറയ്ക്കാനുള്ള തന്റെ ശ്രമത്തിൽ നിരന്തരം പ്രോത്സാഹനവുമായി കൂടെ നിന്ന സഹപ്രവർത്തകർക്കും സീനിയർ ഉദ്യോഗസ്ഥർക്കും ജിതേന്ദ്ര നന്ദി പറയുന്നു.

Content Summary: Delhi Cop Sheds 46 Kg In 8 Months

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS