ഒരു വ്യക്തിയുടെ ശരീരത്തെ താങ്ങിനിർത്തുന്നത് നട്ടെല്ലാണ്. മാത്രമല്ല നടക്കാനും ഇരിക്കാനും കിടക്കാനും ചലിക്കാനുമൊക്കെ സഹായിക്കുന്നതും ഈ നട്ടെല്ലുതന്നെ. നട്ടെല്ലിന് എന്തെങ്കിലും ക്ഷതം ഏൽക്കുമ്പോഴോ ബന്ധപ്പെട്ടിരിക്കുന്ന പേശികൾക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴോ ആണ് നടുവേദന ഉണ്ടാകുന്നത്. പല രീതിയിലുള്ള നടുവേദന കാണാം. ഏതു രീതിയിലുമുള്ള നടുവേദനയെ പ്രതിരോധിക്കാനും ബാക്ക് സ്ട്രെങ്തനിങ് വ്യായാമങ്ങൾ സഹായിക്കും.
ബാക്ക് സ്ട്രെങ്തനിങ് വ്യായാമങ്ങളിലൂടെ ദുർബലമായ പേശികളെ ബലപ്പെടുത്താനും ധാരാളം വെള്ളം കുടിച്ച് നട്ടെല്ലിന്റെ ഡിഹൈഡ്രേഷനെ മാറ്റാനും സാധിക്കും. സയാട്ടിക പോലുള്ള വേദന അകറ്റാനും എളുപ്പത്തിൽ സാധിക്കും. ഒരു വിദഗ്ധ ഉപദേശം തേടിയ ശേഷം വീട്ടിലിരുന്നും ഈ വ്യായാമങ്ങൾ നമുക്ക് ചെയ്യാവുന്നതേയുള്ളു. വിഡിയോയിലൂടെ ഇവ ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കാം.
Content Summary: Spine Management exercises