രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ രാത്രിയാകുമ്പോഴേക്കും എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്ന ഭാവത്തിലാകും ഭൂരിഭാഗവും. ഇതിനിടയിൽ ജോലിയിലെ സ്ട്രെസും കുടുംബത്തിലെ ഉത്തരവാദിത്തഭാരവും തുടങ്ങി സ്വന്തം ആരോഗ്യപ്രശ്നങ്ങൾ വരെ കടന്നുവരാം. ഇത്രയധികം ടെൻഷനും സ്ട്രെസും പ്രശ്നങ്ങളും അനുഭവിച്ച് കിടക്കുന്ന ശരീരം അടുത്ത ദിവസം ഊർജസ്വലതയോടെ എഴുന്നേറ്റ് നിങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുമോ? ഇല്ലതന്നെ. എന്നാൽ എത്ര പിരിമുറുക്കത്തോടെയുള്ള മനസ്സായാലും ശരീരമായാലും അടുത്ത ദിവസം ഇരട്ടി ഊർജത്തോടെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ, കിടക്കുന്നതിനു മുൻപ് വളരെ ലഘുവായ ചില വ്യായാമങ്ങൾ ചെയ്താൽ മതി.
പിന്നേ... ഇത്രയും ക്ഷീണിച്ച് എങ്ങനെയങ്കിലും ഒന്നും വിശ്രമിക്കാൻ കിടക്കുമ്പോഴല്ലേ വ്യായാമം എന്നാണോ ഇപ്പോൾ മനസ്സിൽ തോന്നിയത്. എങ്കിൽ അതിനും പരിഹാരമുണ്ട്. ഈ വ്യായാമമൊക്കെ ചെയ്യേണ്ടത് കട്ടിലിൽ കിടന്നു കൊണ്ടുതന്നെയാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു 10 മിനിറ്റ് ഈ വ്യായാമങ്ങൾക്കായി ഒന്നു മാറ്റിവച്ചു നോക്കൂ, അടുത്ത ദിവസത്തെ ഉൻമേഷം നിങ്ങൾക്കുതന്നെ തിരിച്ചറിയാനാകും.
ക്ഷീണം അകറ്റി ഊർജസ്വലത വീണ്ടെടുക്കാൻ രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യേണ്ട വ്യായാമങ്ങൾ ഏതൊക്കെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം
Content Summary: Bed Stretches yoga