മൂന്നു മാസം കൊണ്ട് 16 കിലോ; ആലിയ ഭട്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ...

bollywood-actress-alia-bhatt-instagram
Photo Credit : Alia Bhatt / Instagram
SHARE

ബോളിവുഡ് നടി ആലിയ ഭട്ട് അഭിനയം കൊണ്ടു മാത്രമല്ല ഫിറ്റ്നെസ് കൊണ്ടും ആരാധകപ്രീതി നേടിയ ആളാണ്. ആരോഗ്യകരമായ ജീവിതശൈലിയും വർക്കൗട്ട് സെഷനുകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. 

2012– ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ 16 കിലോ ആണ് മൂന്നു മാസം കൊണ്ട് ആലിയ കുറച്ചത്. തിരക്കിനിടയിലും ഫിറ്റ്നെസ് നിലനിർത്താൻ താരം എന്തൊക്കെ ചെയ്യുന്നു എന്നു നോക്കാം. 

ഫിറ്റ് ആയും ആരോഗ്യത്തോടെയും ഇരിക്കാൻ ആലിയ മുടങ്ങാതെ വർക്കൗട്ട്ചെയ്യും. വെയ്റ്റ്സ്, കിക്ക്ബോക്സിങ്, ഡെഡ്‌ലിഫ്റ്റിങ് തുടങ്ങിയവ ആണ് ചെയ്യുന്നത്. 

പ്രശസ്തരുടെ പരിശീലകനായ യാഷ്മിൻ കറാച്ച്‌വാലെയുടെ കീഴിൽ പൈലേറ്റ്സും താരം പരിശീലിക്കുന്നുണ്ട്. ജിം കൂടാതെ യോഗയും ആലിയ പരിശീലിക്കുന്നു. 

bollywood-actress-alia-bhatt-sam-panthaky-afp
Alia Bhatt Photo Credit : Sam Panthaky / AFP Photo

വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് ആലിയ ഇഷ്ടപ്പെടുന്നത്. കിച്ച്ഡി, ചോറും പരിപ്പും, കേർഡ് റൈസ്, ഇതിനൊപ്പം ഒരു സ്പൂൺ നെയ്യ്. ഇതാണ് ഇഷ്ടഭക്ഷണം. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും താരം ശ്രദ്ധിക്കുന്നു. ഹെർബൽ ടീ, മുട്ട ഇവയും ഭക്ഷണത്തിന്റെ ഭാഗമാണ്. 

ദിവസവും ഭക്ഷണത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നു. സാധാരണ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ഹെർബൽ ടീ അല്ലെങ്കിൽ മധുരമിടാത്ത ഒരു കട്ടൻചായ കുടിച്ചു കൊണ്ടാണ്. ധാന്യങ്ങൾ, പച്ചക്കറി ജ്യൂസ് ഇവയടങ്ങിയ പ്രഭാതഭക്ഷണവും കഴിക്കുന്നു. 

വ്യത്യസ്ത സീസണുകളിൽ വ്യത്യസ്ത ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ആലിയ. ഓർഗാനിക് മിൽക്ക്, ലസ്സി, ഛാസ് ഇവയുടെ വലിയ ആരാധികയാണ് ആലിയ. വേനൽക്കാലത്ത് ജോവാർ, തണുപ്പുകാലത്ത് ബജ്റ, മഴക്കാലത്ത് റാഗി എന്നിവയാണ് താരത്തിന്റെ ഭക്ഷണശീലം. ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് മൂന്നുമാസം കൊണ്ട് 16 കിലോ ഭാരമാണ് ആലിയ കുറച്ചത്. ഇതിനായി ബാക്ക് സ്ക്വാട്സ്, ജെഫേഴ്സൺ കേൾസ്, എലവേറ്റഡ് സുമോ സ്ക്വാട്സ്, സുമോ ഡെഡ്ഫിറ്റ്സ്, വോൾസിറ്റ് കാഫ് റെയ്സസ്, ഹാങ്ങിങ് ബാൻഡ് ടെക്നിക്, എലെവേറ്റഡ് ഫ്രണ്ട് ബാൻഡഡ് സ്പ്ലിറ്റ് സ്ക്വാട്സ് ഇവയെല്ലാം ചെയ്തു. 

കർശനമായ ഭക്ഷണനിയന്ത്രണവും മൂന്നു മാസക്കാലം പിന്തുടർന്നു. ജിമ്മിൽ പതിവായി വർക്കൗട്ട് ചെയ്യുന്നതിനു പുറമെയാണിത്. ഭക്ഷണത്തിന്റെ അളവ് കുറച്ചു. ചെറിയ അളവിൽ 6 മുതൽ 8 തവണ വരെ ഭക്ഷണം കഴിക്കുക വഴി ഉപാപചയനിരക്ക് വർധിച്ചു. 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ലളിതവും ആരോഗ്യകരവും വീട്ടിൽ ഉണ്ടാക്കിയതുമായ ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ആലിയ പറയുന്നു. ദിവസവും വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ് താരം കൂട്ടിച്ചേർത്തു.


Content Summary : How did Alia Bhatt lose 16 kg in 3 months?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS