ADVERTISEMENT

സ്ത്രീകളിൽ കാണപ്പെടുന്ന ഒരു ജീവിതശൈലീ രോഗമായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു യോഗാസനമാണ് പ്രസാരിത പാദോത്തനാസന. ഈ ആസനത്തിന്റെതന്നെ ഫുൾ ബോഡി റൊട്ടേഷനും ചെയ്യാവുന്നതാണ്. വന്ധ്യതയിലേക്കുവരെ നയിക്കാവുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി. ജീവിതശൈലി ക്രമീകരിച്ച് യോഗ ശീലമാക്കുന്നതിലൂടെ ഈ പ്രശ്നം പൂർണമായി പരിഹരിക്കാമെന്ന് യോഗാഗുരു സുജിത്ര മേനോൻ പറയുന്നു.

 

പ്രസാരിത പാദോത്തനാസന

മുന്നോട്ടുവളഞ്ഞു ചെയ്യുന്ന ഒരാസനമാണ് പ്രസാരിത പാദോത്തനാസന. തല മുന്നോട്ട് തൂക്കിയിട്ടു ചെയ്യുന്ന ആസനമായതുകൊണ്ടുതന്നെ തലയിലേക്കുള്ള രക്തപ്രവാഹം വർധിക്കും. ഉദരം, തല, കാലുകൾ എന്നിവിടങ്ങളിലെല്ലാം നല്ല സംവേദനം ലഭിക്കും. എന്നാൽ രക്തസമ്മർദം, വെർട്ടിഗോ പ്രശ്നങ്ങളുള്ളവർ തല തൂക്കിയിടാതെ കുറച്ച് ഉയർത്തിപ്പിടിച്ച് ചെയ്യാൻ ശ്രദ്ധിക്കണം. 

 

പ്രസാരിത പാദോത്തനാസനയും ഫുൾ ബോഡി റൊട്ടേഷനും ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.

Content Summary: Prasaritha Padothanasana: Yoga for PCOD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com