നടി സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ സിക്സ് പാക്ക് വര്‍ക്ഔട്ട് ചിത്രം വൈറലായി. വർക്ഔട്ട് വിഡിയോയും ചിത്രങ്ങളുമൊക്കെ താരം പലപ്പോഴും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും സിക്സ് പാക്ക് വ്യക്തമാക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടന്മാരുടെ സിക്സ് പാക് ചിത്രങ്ങളെ വെല്ലുന്ന ഫിറ്റ്നസിലാണ് സാമന്ത പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്. നടിമാരായ രാകുൽ പ്രീത് സിങ്ങും ശ്രേയ ശരണുമൊക്കെ ചിത്രംകണ്ട് സാമന്തയെ അഭിനന്ദിച്ചിട്ടുണ്ട്.
സാമന്തയുടേതായി 'ശാകുന്തളം' എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യായി എത്തുന്നു.
Content Summary: Samantha's Fitness tips