കുറഞ്ഞത് ശരീരഭാരവും കുടവയറും, അകന്നത് ആസ്മയും ഉപ്പൂറ്റിവേദനയും; പിന്നിലെ രഹസ്യം പറഞ്ഞ് ലക്ഷ്മി

lakshmi weightloss
ലക്ഷ്മി
SHARE

ശരീരം അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്തയിലേക്ക് ബെംഗളൂരു സ്വദേശി ലക്ഷ്മി എത്തിയത്. ശരീരഭാരം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെങ്കിൽ ആഹാരനിയന്ത്രണത്തോടൊപ്പം വർക്ഔട്ടും ആവശ്യമാണ്. പക്ഷേ ഇടയ്ക്കിടെ എത്തുന്ന ആസ്മ കാരണം വർക്ഔട്ട് എന്നത് ലക്ഷ്മിക്കു പ്രായോഗികമല്ലായിരുന്നു. ഈ അവസരത്തിലാണ് യോഗ പരീക്ഷിച്ചു നോക്കാമെന്നു തീരുമാനിച്ചത്. അതിശയമെന്നു പറയട്ടെ, യോഗ ശീലമാക്കിയതോടെ ആസ്മ മാത്രമല്ല, തന്നെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളും ഫാറ്റുമെല്ലാം കുറഞ്ഞെന്ന് ലക്ഷ്മി പറയുന്നു. മാത്രമല്ല, 71 കിലോ ഉണ്ടായിരുന്ന ശരീരഭാരം മൂന്നു മാസംകൊണ്ട് 7 കിലോ കുറഞ്ഞ് 64 ലേക്കുമെത്തി. അരോഗ്യം തിരിച്ചുപിടിച്ചതെങ്ങനെയെന്ന് ലക്ഷ്മി പറയുന്നു.

രോഗങ്ങളുടെ ദുരിതകാലം

കടുത്ത ആസ്മ രോഗി എന്നുതന്നെ എന്നെപ്പറ്റി പറയാമായിരുന്നു. ബെംഗളൂരുവിൽ അലർജി സാഹചര്യവും കൂടുതലാണ്. എന്നെ സംബന്ധിച്ച് നേരേ ശ്വാസം എടുക്കാനാവുന്ന ദിവസങ്ങൾ വളരെ കുറവും. ഇതിനൊപ്പം അസഹനീയമായ ഉപ്പൂറ്റി വേദനയും Diasis Recti എന്ന അവസ്ഥയുമുണ്ടായിരുന്നു. ശരീരഭാരം 70 കിലോ പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും അധികരിക്കാൻ തുടങ്ങി. ഇതിനു പരിഹാരം ഭാരം കുറയ്ക്കുക എന്നതുമാത്രമാണെന്ന് എനിക്കുതന്നെ മനസ്സിലായിരുന്നു. പക്ഷേ ആസ്മയും Diasis Recti യുമുള്ളതുകൊണ്ടുതന്നെ അധികം സ്ട്രെയ്ൻ ചെയ്തുള്ള വർക്ഔട്ടുകൾ സാധ്യമല്ലായിരുന്നു. സൂംബ പോലെയുള്ളവ പരീക്ഷിച്ചെങ്കിലും ഇവ ചെയ്യുമ്പോൾ ബ്രീത്തിങ് പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങി. അതോടെയാണ് യോഗ പരിശീലിച്ചു നോക്കിയാലോ എന്ന ചിന്ത മനസ്സിലേക്കെത്തിയത്.

ഇതു വെറും പരീക്ഷണം മാത്രം

യോഗ പരിശീലനത്തിലൂടെ പലരുടെയും ആസ്മയൊക്കെ മാറിയെന്നു ഞാൻ കേട്ടിട്ടുണ്ടെങ്കിലും വെറുതെയൊന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതിയാണ് യോഗയുടെ മൂന്നു മാസത്തെ ഒരു ഓൺലൈൻ ക്ലാസ്സിൽ ചേർന്നത്. ഓൺലൈൻ ആയതുകൊണ്ടുതന്നെ വീട്ടിലിരുന്ന് ചെയ്യാമെന്ന ഗുണവും ഉണ്ടായിരുന്നു. മൂന്നു മാസത്തെ കോഴ്സ് ആയിരുന്നെങ്കിലും ഒരു മാസം പരീക്ഷണം എന്നായിരുന്നു മനസ്സിൽ കുറിച്ചത്. പക്ഷേ ഒരാഴ്ചത്തെ ക്ലാസ്സ് കഴിഞ്ഞ് ആസനങ്ങൾ ചെയ്തു തുടങ്ങിയപ്പോൾതന്നെ ബ്രീത്തിങ് പ്രശ്നങ്ങൾ കുറഞ്ഞുവരുന്നതായി മനസ്സിലായി. എനിക്കു കിട്ടിയ യോഗാട്രെയ്നറും സൂപ്പർ ആയിരുന്നെന്ന് പറയാതെ വയ്യ. ഓൺലൈൻ ആണെങ്കിൽ കൂടിയും ആസനം ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ അപ്പോൾതന്നെ അതു തിരുത്തി ശരിയായ പോസ്ചറിലേക്ക് യോഗാടീച്ചർ എത്തിക്കുമായിരുന്നു. 

lakshmi1

കളിയാക്കലുകളുടെ ആ കാലം

Diasis Recti ഉള്ളതുകൊണ്ടുതന്നെ വയറ് കുറച്ച് കൂമ്പിച്ചാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്നു എല്ലാവരുടെയും ശ്രദ്ധയിൽ പെടുകയും ചെയ്യും. രണ്ടു കുട്ടികൾ കൂടി ആയതോടെ ഡ്രസ്സുകൾ ഇടുമ്പോഴൊക്കെ എനിക്കുതന്നെ കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥയായിരുന്നു. പലപ്പോഴും കുടുംബത്തിൽനിന്നുതന്നെ ധാരാളം കളിയാക്കലുകൾ കേട്ടിട്ടുമുണ്ട്. ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. 

ഞാൻ സൂപ്പറാാാാാ...

യോഗ പരിശീലിച്ചു തുടങ്ങിയതോടെ മനസ്സിനും ശരീരത്തിനുമൊക്കെ മാറ്റങ്ങൾ വന്നുതുടങ്ങി. കോൺഫിഡൻസ് ലെവലൊക്കെ ഇരട്ടിയായി തിരിച്ചെത്തി. ലക്ഷ്മീ നീ സൂപ്പറാന്നു ഞാൻതന്നെ പറഞ്ഞുതുടങ്ങി. എന്റെ ഇമോഷൻസും ടെൻഷനും ദേഷ്യവുമൊക്കെ നിയന്ത്രിക്കാൻ കഴിഞ്ഞു. ആസ്മ പൂർണമായും മാറി. Diasis Rectiയിലും വ്യത്യാസം വന്നു. ഉപ്പൂറ്റി വേദന എന്ന പ്രശ്നമേ ഇപ്പോൾ അലട്ടുന്നില്ല. 

‘നീ കുറേയൊക്കെ മെലിഞ്ഞല്ലോ’ എന്ന ഭർത്താവിന്റെ വാക്കുകൾ എനിക്കുകിട്ടിയ ഏറ്റവും വലിയ പ്രശംസയായിരുന്നു. മൂന്നുമാസം കൊണ്ട് കുറഞ്ഞത് ഏഴു കിലോയാണെങ്കിലും അത് ശരീരത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പിന്നെ കുറേ സുഹൃത്തുക്കളും പറഞ്ഞു ലക്ഷ്മിക്ക് നല്ല മാറ്റം വന്നുവെന്ന്. പിന്നെ പണ്ട് കേട്ട കളിയാക്കലുകൾക്ക് ഒരു മധുരപ്രതികാരം കൊടുക്കാൻ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. എന്നിട്ടുവേണം അവരുടെയൊക്കെ റെസ്പോൺസ് ഒന്നു കാണാൻ.

Content Summary: Weight loss tips of Lakshmi

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA