ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം വർക്ഔട്ടുമായി ബാല; വിഡിയോ

bala
SHARE

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. ‌‌

‘ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിനേക്കാളുപരി നിങ്ങളുടെ പ്രാർഥനകളാണ്. എനിക്ക് വേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം’– ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത ബാല വിശേഷങ്ങൾ പങ്കുവച്ച വിഡിയോയിൽ ആരാധകരോടു പറഞ്ഞ വാക്കുകളായിരുന്നു ഇത്. 

തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഈ വർക്ഔട്ട് വിഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞ് ചിലർ കമന്റ് ചെയ്തിരിക്കുമ്പോൾ മറ്റു ചിലരാകട്ടെ ഇത്രയും പെട്ടെന്ന് ഇങ്ങനെയുള്ള വർക്ഔട്ടുകൾ വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണ്. എന്തായാലും ബാലയുടെ ഗംഭീരതിരിച്ചുവരവ് എല്ലാവരും കാത്തിരിക്കുകയാണെന്ന് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

Content Summary: Actor Bala's workout video after liver transplantation

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS