കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന ബൈസെപ്സ് വ്യായാമവുമായി മോഹൻലാൽ. ലാലിന്റെ ഫിറ്റ്നസ് ഗുരു ഡോ.ജയ്സൺ പോൾസൺ ബൈസെപ്സ് പരിശീലിപ്പിക്കുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ട്രെയ്നർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കഠിനമായിത്തന്നെ താരം ബൈസെപ്സ് ചെയ്യുന്നുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബനു വേണ്ടി ലാൽ ശരീരത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഏറെ കായികാഭ്യാസം വേണ്ടിവരുന്ന കഥാപാത്രമായിരുന്നു വാലിബനിലേത്.
കൈകളിലെ പ്രധാന മസിലുകളാണ് ബൈസെപ്സ്. കയ്യുടെ മുന്നിൽ കാണുന്ന മസിലുകളായതിനാൽത്തന്നെ ജിമ്മിൽ പോകുന്ന ആൺകുട്ടികൾ പ്രധാനമായും കേന്ദ്രീകരിക്കുന്ന ഒന്നാണ് ബൈസെപ്സ്. അതുകൊണ്ടുതന്നെ പുറകിലെ മസിലുകളായ ട്രൈസെപ്സ് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗുണം പൂർണമായും ലഭിക്കുന്നതിന് ബൈസെപ്സും ട്രൈസെപ്സും ഒരുപോലെ ചെയ്യേണ്ടതാണ്. പുള്ളിങ് ചെയ്യാൻ സഹായിക്കുന്ന മസിലുകളിലൊന്നാണ് ബൈസെപ്സ്. ബൈസെപ്സിന്റെ പ്രധാനപ്പെട്ട വർക്ഔട്ടുകളിൽ കേൾ മൂവ്മെന്റ് ഉൾപ്പെടുന്നു. ഇതു പല ആംഗിളുകളിൽ ചെയ്യാം.
Content Summary: Mohanlal's Bicep Exercise