രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി കങ്കണ റണൗട്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു ആക്‌ഷൻ പടമാണെന്നും അതിനായി വീണ്ടും വര്‍ക്ഔട്ടുകൾ ആരംഭിച്ചെന്നും വിഡിയോ പങ്കുവച്ച് താരം കുറിച്ചു.
ഫിറ്റ്‌നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്ത താരമാണ് കങ്കണ. പക്ഷേ കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകും. തലൈവി എന്ന ചിത്രത്തിനു വേണ്ടി ശരീരം ഭാരം കൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന ചിത്രമാണ് ‘എമർജെൻസി’. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ എമർജെൻസി സംവിധാനം ചെയ്യുന്നതും കങ്കണ ആണ്.
Content Summary: Kangana Ranaut's Workout Video