സ്ക്രീനുകൾക്കു മുൻപിലെ ജീവിതം; കണ്ണുകളെ സംരക്ഷിക്കാം യോഗയിലൂടെ

pranayama
Photo Credit : fizkes / Shutterstock.com
SHARE

ഇന്ന് ജീവിതം സ്ക്രീനുകൾക്കു മുൻപിലാണ്, ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഇവയ്ക്കു മുന്നിലാണ് ഏറിയ സമയവും അതുകൊണ്ടു തന്നെ കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. കണ്ണുകളെ ആരോഗ്യമുള്ളതാക്കാനും സൗഖ്യമേകാനും യോഗ സഹായിക്കും. 

സ്ട്രെസ് കുറയ്ക്കാനും, ഫ്ലക്സിബിലിറ്റി മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനുമെല്ലാം യോഗ സഹായിക്കും. അതുപോലെ കണ്ണുകളുടെ ആരോഗ്യത്തിലും യോഗ പ്രധാന പങ്കു വഹിക്കുന്നു. ക്രമമായ ചില വ്യായാമങ്ങളിലൂടെയും റിലാക്സേഷൻ മാർഗങ്ങളിലൂടെയും നേത്രസംരക്ഷണത്തിന് ഒരു ഹോളിസ്റ്റിക് സമീപനം ആണ് യോഗ നൽകുന്നത്. 

കണ്ണിന്റെ ആരോഗ്യത്തിനായി ചെയ്യാവുന്ന ഒരു കാര്യം ആണ് പാമിങ്ങ്. അതായത് രണ്ട് കൈപ്പത്തികളും കൂടി തിരുമ്മി ചൂടാക്കി ആ കൈകൾ കണ്ണിനു മുകളിൽ വയ്ക്കുക. കണ്ണിന്റെ സ്ട്രെയ്ൻ പെട്ടെന്നു കുറയാൻ ഇത് സഹായിക്കും. ഇത് കണ്ണിലെ പേശികളെ റിലാക്സ് ചെയ്യിക്കും, ക്ഷീണം കുറയ്ക്കും, നവോന്മേഷം ഏകും. കുറെ നേരം സ്ക്രീൻ നോക്കിയിരുന്നതിന്റെ ക്ഷീണം കുറയ്ക്കാൻ ഇത് സഹായിക്കും. 

കണ്ണുകൾ ചുറ്റിക്കുന്നത് (eye rotations) കണ്ണിന്റെ ആരോഗ്യത്തിനായി യോഗയിൽ ചെയ്യുന്ന ഒരു വ്യായാമം ആണ്. വളരെ സാവധാനത്തിൽ കണ്ണുകൾ വൃത്താകൃതിയിൽ ചലിപ്പിക്കാം. ഇത് മൂലം ഫ്ലെക്സിബിലിറ്റി മെച്ചപ്പെടും, രക്തചംക്രമണം വർധിക്കും. കൂടാതെ കണ്ണിലെ പേശികളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. കംപ്യൂട്ടറിലും ഡിജിറ്റൽ ഉപകരണങ്ങളിലും മണിക്കൂറുകൾ നീളുന്ന ജോലി ചെയ്യുന്നവർക്ക് ഇത് പ്രയോജനകരമാണ്. 

യോഗയിലെ വളരെ പ്രധാനമായ ഭാഗമായ പ്രാണായാമം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശ്വസനനിയന്ത്രണം ആണ് പ്രാണായാമം. ഭ്രമരി പ്രാണായാമം– ശ്വാസം ഉള്ളിലേക്കെടുത്തിട്ട് ശക്തിയായി ശബ്ദത്തോടുകൂടി പുറത്തു വിടുന്നത് – ചെയ്യുന്നത് ശരീരം മുഴുവനും കണ്ണിനും ഓക്സിജൻ വിതരണം വർധിപ്പിക്കും. ഇത് കണ്ണിന്റെ സ്ട്രെയ്ൻ കുറയ്ക്കുന്നു. മാത്രമല്ല മാനസികമായ വ്യക്തത വരാനും റിലാക്സേഷൻ ഏകാനും പ്രാണായാമം സഹായിക്കും. ഇത് കണ്ണുകൾക്കും ഗുണകരമാണ്. 

ചില യോഗമുറകൾ ദിവസവും പരിശീലിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശീർഷാസനം ചെയ്യുന്നത് കണ്ണിലും തലയിലും രക്തപ്രവാഹം വർധിപ്പിക്കും. സമ്മർദം അകറ്റാനും ഇത് സഹായിക്കും. 

ഗ്ലൂക്കോമ, റെറ്റിനൽ ഡിറ്റാച്ച്മെന്റ് തുടങ്ങിയവ ഉള്ളവർ നേത്രരോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രമേ യോഗ പരിശീലിച്ചു തുടങ്ങാവൂ.

Content Summary: International yoga day: healthy eyes through yoga

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS