ADVERTISEMENT

2015 മുതൽ എല്ലാ വർഷവും ജൂൺ 21  രാജ്യാന്തര യോഗാദിനമായി ആചരിക്കുന്നു. ‘മനുഷ്യത്വം’ (Humanity)  എന്നതാണ് 2023 ലെ യോഗാദിന തീം. ശാരീരിക നിലകൾ, ശ്വസനവ്യായാമങ്ങൾ, ധ്യാനം, റിലാക്സേഷൻ തുടങ്ങിയവയെല്ലാം ചേർന്നതാണ് യോഗ. 

 

ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യഗുണങ്ങൾ യോഗയ്ക്കുണ്ട്. സമ്മർദം കുറയ്ക്കുന്നതോടൊപ്പം ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും നല്ല ഉറക്കം ലഭിക്കാനും യോഗ ചെയ്യുന്നതിലൂടെ സാധിക്കും. 

 

യോഗ നൽകുന്ന ചില ആരോഗ്യഗുണങ്ങള്‍ 

∙യോഗ ചെയ്യുന്നത് ശരീരത്തിന്റെ ചലനവും അയവും മെച്ചപ്പെടുത്തുന്നു. ഇത് വേദന കുറയ്ക്കുന്നു. 

 

∙പേശികളെ ശക്തിപ്പെടുത്തുന്നു. നമ്മുടെ നില (posture), ബാലൻസ് ഇവ മെച്ചപ്പെടുത്തുന്ന കോർ മസിലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 

 

∙ശരീരത്തെയും മനസിനെയും ശാന്തമാക്കുക വഴി സമ്മർദം (stress) കുറയ്ക്കുന്നു. 

 

∙ശരീരത്തിനെയും മനസിനെയും വിശ്രാന്തിയിലാക്കുക വഴി മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നു. 

 

∙ക്ഷീണം കുറച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഊർജം വർധിപ്പിക്കുന്നു.

 

∙ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തിയും കാലറിയെ എരിച്ചു കളഞ്ഞും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

 

∙ഉത്കണ്ഠ, വിഷാദം, സ്ട്രെസ് ഇവ കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. 

 

തുടക്കക്കാർക്ക് പരിശീലിക്കാവുന്ന 3 വാംഅപ് ആസനങ്ങൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന താനാസന, ഇടുപ്പ്, നട്ടെല്ലിന്റെ അടിഭാഗം, ഉദരം  എന്നിവയ്ക്ക് ഉപയോഗപ്രദമായ സൻസാർ ആസന, സൻസാർ ആസന വേരിയേഷൻ എന്നിവ വിഡിയോ കണ്ട് പരിശീലിക്കാവുന്നതാണ്. ശരീരത്തിനും മനസ്സിനും ഉണർവേകാനും മടിയൊക്കെ അകറ്റി കൂടുതൽ ചുറുചുറുക്കായിരിക്കാനും സഹായിക്കുന്ന യോഗാസനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

 

വിഡിയോ കാണാം

Content Summary: Warmup yoga asanas for beginners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com