ADVERTISEMENT

യോഗ ചെയ്യുന്നതിലൂടെ ശരീരരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. മാനസികോൻമേഷത്തിനും ആരോഗ്യകരമായ ജീവിതശൈലിയ്ക്കും വേണ്ടി ചിലർ യോഗ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലരാകട്ടെ ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ശാരീരികാരോഗ്യത്തിനായുമൊക്കെ യോഗയിലേക്കു മാറുന്നു. അടിവയറിലെ കൊഴുപ്പ് കുറയ്ക്കാനും കഴുത്തിന് ആരോഗ്യം നൽകാനും സഹായിക്കുന്ന ഒരു യോഗാസനം പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ.

 

ബാൽ മച്ചലൻ ആസന

വാശിപിടിച്ച് കിടന്നു കരയുന്ന കുഞ്ഞുങ്ങളെ ഓർമിപ്പിക്കുന്ന ഒരു യോഗാസനമാണ് ബാൽ മച്ചലൻ ആസന. അതായത് എങ്ങനെയാണോ കുട്ടിക്കാലത്ത് കിടന്ന് കരഞ്ഞിരുന്നത് അതുപോലെയാണ് ഈ യോഗാസനം ചെയ്യുന്നത്. 

 

ചെയ്യുന്ന വിധം

ആദ്യം മലർന്നു കിടക്കുക. ഇതുകാൽമുട്ടുകളും മടക്കി നെഞ്ചോടു ചേർത്തുകൊണ്ടുവരിക. ശേഷം മുതുകു മുതൽ തല വരെയുള്ള ഭാഗം ഉയർത്തുക. ഇരുകൈകളും മുഷ്ടി ചുരുട്ടിയ ശേഷം കൈയും കാലും മുന്നോട്ടും പിറകിലോട്ടും ചലിപ്പിക്കാം. 

 

അടിവയറിലെ കൊഴുപ്പ് ഉരുക്കിക്കളയാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ബാൽ മച്ചലൻ ആസന. തല ഉയർത്തിപ്പിടിക്കുന്നതുകൊണ്ടുതന്നെ കഴുത്തും ആയാസരഹിതമാകുന്നു. 

 

ബാൽ മച്ചലൻ ആസന ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.

Content Summary: Bal Machlan Asana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com