യോഗ നിത്യവും ശീലിക്കുന്നതു വഴി ശരീരത്തിന്റെ പൂർണ ആരോഗ്യവും മാനസികോൻമേഷവും ഊർജസ്വലതയുമൊക്കെ ഉണ്ടാകും. ശരീരത്തിന്റെ ഓരോ ഭാഗത്തെയും ആയാസരഹിതമാക്കുന്ന യോഗാസനങ്ങളുണ്ട്. ഇത്തരത്തിൽ കണങ്കാലിന്റെ ആരോഗ്യത്തിന് പരിശീലിക്കാവുന്ന ഒരു വാംഅപ് യോഗാസനയാണ് പഗ് ചാലൻ ആസന.
യോഗ ചെയ്തു തുടങ്ങുന്നവർക്ക് വളരെ എളുപ്പത്തിൽ പരിശീലിക്കാവുന്ന ഒന്നാണിത്. കിടന്നുകൊണ്ട് ചെയ്യുന്ന ഈ യോഗാസനം ശരീരത്തെ മുഴുവൻ ചലനാത്മകമാക്കുന്നതിനൊപ്പം കണങ്കാലുകൾക്ക് ശക്തികൂട്ടുകയും ചെയ്യുന്നു. ഈ യോഗാസനം പരിശീലിക്കുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Pag Chalan Asana