ADVERTISEMENT

അത്ര പെട്ടെന്നു നിർവചിക്കാൻ കഴിയാത്ത വാക്കാണ് ഫിറ്റ്നസ്. മെലിഞ്ഞിരിക്കുന്ന ഒരാളെ കണ്ടിട്ട് ആള് നല്ല ഫിറ്റാണെന്നും അൽപം തടിച്ചൊരാളെ കണ്ടാൽ ആളത്ര ഫിറ്റല്ലെന്നും പറയാൻ സാധിക്കുമോ? ലോകത്ത് എവിടെയിരുന്നും, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, കഠിനമായ വർക്കൗട്ടുകളില്ലാതെ, ഒരോ വ്യക്തിയും ആഗ്രഹിക്കുന്ന തരത്തിൽ ശരീരത്തെ മാറ്റിയെടുക്കാൻ ശാസ്ത്രീയമായി മാർഗ നിർദേശം നൽകുന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ‘ഫിറ്റ്ട്രീറ്റ്കപ്പിളി’ന്റെ സ്ഥാപകരായ മുഹമ്മദ് ഷാഹിദും ഹഫ്സ ഷാഹിദും ഫിറ്റ്നസ് മന്ത്രങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ എങ്ങനെയായിരുന്നു ഫിറ്റ്ട്രീറ്റ് കപ്പിളിന്റെ തുടക്കം? 
ബിടെക് കഴിഞ്ഞ് ഞങ്ങൾ രണ്ടു പേരും ടെക് കമ്പനികളിൽ രണ്ടു വർഷം ജോലി ചെയ്തു. ഫിറ്റ്നസിനോടുള്ള പാഷൻ കൊണ്ടാണ് ഫിറ്റ്ട്രീറ്റ് കപ്പിൾ എന്ന സ്റ്റാർട്ടപ് തുടങ്ങിയത്. ഓൺലൈനിലാണ് ഞങ്ങൾ കൂടുതലായും ഫോക്കസ് ചെയ്യുന്നത്. കാരണം കുറേ ആൾക്കാർക്ക് ജിമ്മിൽ പതിവായി പോകാനാവാത്ത സാഹചര്യമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് വീട്ടിലെ ജോലിയും കുട്ടികളുടെ കാര്യവുമെല്ലാം നോക്കുന്നതിനിടെ സമയം കിട്ടാതെ വരാം. അവർക്ക് സൗകര്യപ്രദമായ സമയത്ത് വർക്കൗട്ട് െചയ്യാനും മറ്റും ഓൺലൈനാണ് അനുയോജ്യം. 

∙ ക്ലാസുകള്‍ എങ്ങനെയാണ്? ലൈവ് സെഷൻസ് ഉണ്ടോ?
ഫിറ്റ്നെസിനെപ്പറ്റി ഒറ്റവാക്കിൽ പറയാനാവില്ല. ഓരോരുത്തരുടെയും ജീവിതശൈലിയും ആരോഗ്യസ്ഥിതിയും ശാരീരികാവസ്ഥയുമൊക്കെ അനുസരിച്ചായിരിക്കണം ഓരോ കാര്യങ്ങളും ഡിസൈൻ ചെയ്യാൻ. എനിക്കും നിങ്ങൾക്കും എല്ലാവർക്കും ദിവസം 24 മണിക്കൂറേ ഉള്ളൂ. എല്ലാവർക്കും സമയമില്ലായ്മയാണു പ്രശ്നം. വീട്ടില്‍ നമ്മുടെ കംഫർട്ട് സോണിൽ ഇരുന്നു തന്നെ, ഉപകരണങ്ങളൊന്നുമില്ലാതെ വ്യായാമം ചെയ്യാമെന്നുള്ളതാണ് ഫിറ്റ്ട്രീറ്റിന്റെ സ്പെഷാലിറ്റി. എല്ലാം റെക്കോർഡഡ് ആയിട്ടുള്ള ട്രെയിനിങ് ആണ്. നമുക്ക് പലതരം ലക്ഷ്യങ്ങളുണ്ട്. ഫിനാൻഷ്യല്‍ ഗോൾ, ഫാമിലി ഗോൾ, സ്പിരിച്വൽ ഗോൾ. അതോടൊപ്പം തുല്യപ്രാധാന്യമുള്ളതാണ് ഫിറ്റ്നെസ് ഗോൾ. എല്ലാവർക്കും അത് നിർബന്ധമായും വേണം. ശാരീരികമായും മാനസികമായും നമ്മളതിനു തയാറായിരിക്കണം. ഫിറ്റ്ട്രീറ്റ് ചെയ്യുന്ന ഒരു കാര്യം, നിങ്ങൾക്ക് ഒരു പഴ്സനൽ മെന്ററെ കൂടി തരുന്നു എന്നതാണ്. നമുക്കു മടി ആണെങ്കിൽ കൂടി, നമ്മളെ ഒരാൾ പുഷ് ചെയ്യാനുണ്ടെങ്കിൽ അവർക്കു വേണ്ടിയെങ്കിലും ചെയ്യും. പിന്നെ പതിവാകും. 21 ദിവസം ഒരു കാര്യം തുടർച്ചയായി ചെയ്താൽ അത് നമ്മുടെ ശീലമാകും. 90 ദിവസം കഴിഞ്ഞാൽ അത് ജീവിതരീതിയാകും എന്നാണ്. അങ്ങനെ നമ്മളറിയാതെ തന്നെ ട്രാക്കിലാകും. 

∙ ഫിറ്റ്നെസിനെപ്പറ്റി സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് ഒന്നു പറയാമോ?
ഫിറ്റ്നെസ് എന്നാൽ മെലിഞ്ഞിരിക്കുക എന്നതല്ല. നമ്മുടെ കാര്യങ്ങളൊക്കെ മറ്റൊരാളിന്റെ സഹായമില്ലാതെ, സമ്മർദമോ ബുദ്ധിമുട്ടോ ഇല്ലാതെ കൃത്യമായി ചെയ്യാനായാൽ അതാണ് ഫിറ്റ്നെസ്. അതിൽ ഫിസിക്കൽ ഫിറ്റ്നെസും മെന്റൽ ഫിറ്റ്നെസും ഉണ്ട്. ഫിസിക്കലി സ്ട്രോങ് ആകുക എന്നുപറഞ്ഞാൽ അതിൽ കാർഡിയോ വാസ്കുലാർ സ്ട്രെങ്തും മസ്കുലർ സ്കെലിറ്റൽ സ്ട്രെങ്തും വരുന്നുണ്ട്. നമ്മൾ ഫ്ലക്സിബിൾ ആയിരിക്കണം. സ്റ്റാമിന വേണം. അതാണ് ഫിസിക്കൽ സ്ട്രെങ്ത്. മെന്റൽ സ്ട്രെങ്ത് എന്നു പറയുമ്പോൾ ഡിപ്രഷൻ പോലുള്ള കേസുകളൊക്കെ കുറേ കേൾക്കാറുണ്ട്. അതിനുവേണ്ടി െചറിയ രീതിയിൽ മെഡിറ്റേഷൻ, യോഗ പോലെയുള്ള കാര്യങ്ങൾ ഉണ്ട്. ഇതാണ് ഫിറ്റ്നെസ് എന്നു പറയുന്നത്. അല്ലാതെ കാഴ്ചയിലോ രൂപത്തിലോ മാത്രം നമുക്ക് ഒരിക്കലും ഫിറ്റ്നെസ് അളക്കാൻ പറ്റില്ല. 

∙ ഒരാളുടെ ഡയറ്റ് പ്ലാൻ എങ്ങനെയായിരിക്കണം?
ബാലൻസ്ഡ് മീൽ എന്നു പറഞ്ഞാൽ അതിൽ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, സമയം. എപ്പോഴെങ്കിലും കഴിക്കുക എന്നതല്ല. കൃത്യ സമയത്തു തന്നെ കഴിക്കണം. അതിനൊരുപാട് ഗുണങ്ങളുണ്ട്. ദഹനം ശരിയാകണമെങ്കിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഏതെങ്കിലും സമയത്ത് ധാരാളം കഴിച്ചാൽ അത് ശരിയായി ദഹിക്കുകയില്ല. നമ്മുടെ മെറ്റബോളിസം ബൂസ്റ്റാക്കുന്നതിലൊക്കെ ഈ സമയം പാലിക്കൽ പ്രധാനമാണ്. പിന്നെ ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും. അതുകൂടി ചേരുന്നതാണ്  ബാലൻസ്ഡ് മീൽ. അളവു കൂടിയാലും  കുറഞ്ഞാലും കുഴപ്പമാണ്. നമ്മുടെ ശരീരം എത്ര കാലറി ചെലവഴിക്കുന്നോ അത്രയും കാലറിയേ നമ്മൾ കഴിക്കാൻ പാടുള്ളൂ. ക്വാളിറ്റി എന്നു പറയുമ്പോൾ ന്യൂട്രീഷ്യസ് ആയിട്ടുള്ള ഒരു ഫുഡ് കഴിക്കണം. നമ്മുടെ ശരീരത്തിനു വേണ്ട മെയിൻ ന്യൂട്രിയന്റ്സ് ഉണ്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, മിനറൽസ്, വൈറ്റമിൻസ് ഇതിനൊക്കെ പുറമേ വെള്ളവും വളരെ പ്രധാനമാണ്. ഇതെല്ലാം കൃത്യമായി പാലിക്കണം.

kerala-startup-fitreat-couple-founders-muhammad-shahid-and-hafsa

∙ ഫിറ്റ്ട്രീറ്റിന്റെ ട്രെയിനിങ്ങിനു ചേരുന്ന ഒരു വ്യക്തിക്ക് എന്തൊക്കെ നിർദേശങ്ങളാണ് കൊടുക്കുന്നത്?
ചില ആൾക്കാരൊക്കെ ഒരു ലക്ഷ്യത്തോടു കൂടി ആയിരിക്കും വരുന്നത്. പല ഡയറ്റുകളും ഉൽ‌പന്നങ്ങളുമൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ടവരായിരിക്കും. പല പ്രായത്തിലുള്ള, പല സാഹചര്യങ്ങളിൽനിന്നുള്ള, പല ജീവിതരീതികളിൽനിന്നുള്ളവർ. അവർക്ക് ആദ്യം ഒരു ബേസിക് കൺസൽറ്റേഷൻ വയ്ക്കും. അവരോട് ഗോൾ പറഞ്ഞുകൊടുക്കുകയോ അവരുടെ ഗോൾ നമ്മൾ കേൾക്കുകയോ ചെയ്യും. അതിനു ശേഷം ഡയറ്റീഷ്യൻ ഡിപ്പാർട്ട്മെന്റിലേക്ക് മൂവ് ചെയ്യും. അവരുടെ അനുവാദത്തോടെ ഒഫീഷ്യൽ കൺസൽറ്റേഷൻ വയ്ക്കും. അവരുടെ ഉയരം, തൂക്കം, പ്രായം, ബോഡി മാസ് ഇൻഡെക്സ്, മെ‍ഡിക്കൽ ഹിസ്റ്ററി ഇതൊക്കെ റെക്കോർഡ് ചെയ്തിട്ട് അവർക്കായി പരിശീലനപദ്ധതി രൂപപ്പെടുത്തും. അതിനു ശേഷം മാത്രമേ ഫിറ്റ് ട്രീറ്റ് പ്രോഗ്രാമിലേക്ക് കടക്കൂ. ഇതൊന്നുമില്ലാതെ നേരേ കടന്നാൽ ഫലം നെഗറ്റീവാകാം.

∙ ഓരോരുത്തർക്കും വ്യത്യസ്ത സമയപരിധിയാണോ കൊടുക്കാറുള്ളത്? അത് പ്രായമനുസരിച്ചാണോ?
വ്യത്യസ്ത പ്രോഗ്രാമുകളാണ് ഫിറ്റ്ട്രീറ്റിനുള്ളത്. സാധാരണ വെയ്റ്റ് ലോസ് ചെയ്യുന്ന ആൾക്കാരുണ്ട്. സ്പെഷൽ കേസുകളുണ്ട്. പിസിഒഡി, പിസിഒഎസ്, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുള്ള ആൾക്കാരുണ്ട്, പ്രായം കൂടിയവരും ഡെലിവറി കഴിഞ്ഞവരുമുണ്ട്. അവരുടെ അവസ്ഥ എന്താണോ അതനുസരിച്ചായിരിക്കും പ്രോഗ്രാം ചെയ്യുന്നത്. ചിലർ ഡെലിവറി കഴിഞ്ഞോ വണ്ണം കൂടിക്കഴിഞ്ഞാലോ ഒരുപാട് നടക്കാൻ തുടങ്ങും. പിറ്റേന്നു മുതൽ കാലിന്റെ മുട്ടിന് നീരും കാലിനു ബുദ്ധിമുട്ടും വരും. നമ്മൾ ആദ്യം ചെയ്യേണ്ടത് ബേസിക് ആയിട്ടുള്ള കാര്യങ്ങളാണ്. ചിലപ്പോൾ അവർക്ക് വർക്കൗട്ട് ചെയ്യാൻ പറ്റില്ലായിരിക്കും അപ്പോൾ ഡയറ്റ് വച്ച് തുടങ്ങാം. ഡയറ്റ് ഓകെ ആയിട്ടുള്ളവർക്ക് ബേസിക് വോക്കിങ് വച്ച് സ്റ്റാർട്ട് ചെയ്യും. അങ്ങനെ പടിപടിയായി വേണം തുടങ്ങാൻ. അല്ലെങ്കിൽ ബുദ്ധിമുട്ടാകാം.

∙ വിവാഹത്തിനു മുൻപും ശേഷവും സ്ത്രീകളുടെ ആരോഗ്യഘടനയിൽ മാറ്റങ്ങൾ ഉണ്ടാകുമല്ലോ. സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണ്?
കൂടുതലായി കാണുന്നത് പിസിഒഡി തന്നെയാണ്. ഏറ്റവും കൂടുതൽ ഞങ്ങളെ സമീപിക്കുന്നത് പിസിഒഡിയും പിസിഒഎസും ഉള്ളവരാണ്. പിന്നെ തൈറോയ്ഡും വരാറുണ്ട്. ടീനേജ് കാലഘട്ടം മുതൽ കണ്ടു തുടങ്ങുന്നതാണ് പിസിഒഡി. 30 വയസ്സിനു ശേഷമാണ് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നത്. ജങ്ക്ഫുഡ് കൂടുതലായി കഴിക്കുന്നതു മൂലം വരുന്ന ലൈഫ്സ്റ്റൈൽ ഡിസീസ് ആണിത്. ജനിതകപരമായ കാരണങ്ങൾ കൊണ്ടും ഇതുവരാമെങ്കിലും കൂടുതലും ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടാണ്.

Fitreat Couple - One stop for your healthy life
Representative Image. Photo Credit : Pormezz / Shutterstock.com

∙ പലരും ട്രെൻഡ് അനുസരിച്ചാണ് ഫിറ്റ്നെസ് വർക്കൗട്ട് ചെയ്യാറുള്ളത്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നത് ശരീരത്തിനു ദോഷമല്ലേ?ഫിസിക്കൽ എൻഗേജ്മെന്റാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല. കൃത്യമായ ലക്ഷ്യത്തോടെയാണെങ്കിൽ സിസ്റ്റമാറ്റിക് ആയി ചെയ്യണം. ഫിറ്റ്ട്രീറ്റ് ഓരോരുത്തർക്കും ഒരു പഴ്സനല്‍ മെന്ററിനെ നൽകും. നമ്മൾ ഓരോ നേരവും കഴിക്കുന്ന ഭക്ഷണം, അത് തയാറാക്കിയ രീതി, സമയം, നമ്മുടെ പ്രവർത്തനം തുടങ്ങിയവയെല്ലാം ആ മെന്ററിന് അയച്ചുകൊടുക്കണം. ചില ആൾക്കാർക്ക് നടത്തം മാത്രം മതിയാകും. ചിലർക്ക് വെയ്റ്റ് ട്രെയിനിങ് ആയിരിക്കും. ചിലർക്ക് കാർഡിയോ എക്സർസൈസ് ആയിരിക്കും. നമ്മുടെ ആവശ്യങ്ങൾ എന്താണോ അതായിരിക്കണം തുടക്കത്തിൽ തിരഞ്ഞെടുക്കേണ്ടത്. 

Fitreat Couple - One stop for your healthy life
Representative Image. Photo Credit : Nomad Soul / Shutterstock.com

∙ സ്ത്രീകൾ വീട്ടിൽ ഒരുപാട് ജോലികൾ ചെയ്യുന്നുണ്ടെങ്കിലും അവർക്കു വേണ്ട വ്യായാമം കിട്ടാറുണ്ടോ?
ഇല്ല. വീട്ടിൽ സാധാരണ ജോലികൾ ചെയ്യുന്നു എന്നു കരുതി നമുക്ക് വേണ്ട രീതിയിലുള്ള എക്സർസൈസായി അതിനെ മാറ്റാൻ പറ്റില്ല. എക്സർസൈസ് മൂന്നു രീതിയിൽ ഉണ്ട്. കാർഡിയോ വാസ്കുലാർ എക്സർസൈസ് ഉണ്ട്. അതിനനുസരിച്ചുള്ള വർക്കൗട്ടുകൾ ചെയ്താലേ പറ്റുകയുള്ളൂ. വോക്കിങ് പോലെയുള്ള ബേസിക് എക്സർസൈസുകൾ, ഓട്ടം, എയ്റോബിക്സ്, സൂംബ പോലെയുള്ള ഡാൻസ് എക്സർസൈസൊക്കെ കാർഡിയോ വാസ്കുലാർ എക്സർസൈസാണ്. പിന്നെയുള്ളത് വെയ്റ്റ് ട്രെയിനിങ്. വെയ്റ്റ് ട്രെയിനിങ്ങിൽ ലേഡീസിന് വരുന്ന ഒരു തെറ്റിദ്ധാരണയാണ് മസിൽ വരും എന്നത്.  വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നത് മസില്‍ സ്ട്രെങ്തും എല്ലുകളുടെ ഡെൻസിറ്റിയും കൂട്ടാൻ വേണ്ടിയാണ്. അല്ലാതെ മസിൽ വരാൻ വേണ്ടിയല്ല. പിന്നെ മെഡിറ്റേഷൻ പോലെ ഫ്ലെക്സിബിലിറ്റി എക്സർസൈസ് കൂടുതലായി ചെയ്യണം. സന്ധികളുടെ ചലനങ്ങൾ എളുപ്പമാകണമെങ്കിൽ ഫ്ലക്സിബിലിറ്റി എക്സർസൈസ് വേണം. അത് നമ്മൾ ദിവസവും വീട്ടിൽ ചെയ്യുന്ന ജോലി എടുത്താൽ കിട്ടില്ല. വീട്ടിലുള്ള ജോലി ചെയ്യുന്നതു വഴി മസിൽ റിപ്പയർ ചെയ്യാനുള്ള കാര്യങ്ങളാകും സംഭവിക്കുന്നത്. മസിൽസിനുവേണ്ട സ്ട്രെങ്തനിങ് എക്സർസൈസുകളാണ് ചെയ്യേണ്ടത്. 

∙ കുട്ടികൾക്ക് കൊടുക്കാനുള്ള ആരോഗ്യ നിർദേശങ്ങൾ എന്തൊക്കെയാണ്?
ഫിറ്റ്ട്രീറ്റ് എട്ടു വയസ്സു മുതലുള്ള കുട്ടികൾക്കാണ് പരിശീലനം നൽകാറുള്ളത്. ആദ്യം അവരുടെ പേരന്റ്സിനെയാണ് കൗൺസിൽ ചെയ്യുന്നത്. കുട്ടികളുടെ വളർച്ചാകാലഘട്ടമാണ്. കഴിക്കരുതെന്ന് പറഞ്ഞാൽ അവരതേ കഴിക്കൂ. ഈ  പ്രായത്തിൽ അവർക്കു ബുദ്ധിമുട്ടില്ലാതെ ചെറിയ രീതിയിലുള്ള നടത്തമോ അവർ പുറത്ത് കളിക്കുന്ന കളികളോ മതിയാകും. പക്ഷേ ഒരുപാട് ജങ്ക്ഫുഡ് പേരന്റ്സ് വാങ്ങിക്കൊടുക്കും. പേരന്റ്സ് അത് കൺട്രോൾ ചെയ്താൽ കുട്ടികളും ട്രാക്കിലായി വരും. കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. അവർക്കൊരിക്കലും ഫിറ്റ്ട്രീറ്റ് ഒരുപാട് കാര്യങ്ങൾ കൊടുക്കാറില്ല. 

Fitreat Couple - One stop for your healthy life
Representative Image. Photo Credit : Italo / Shutterstock.com

∙ ആള്‍ക്കാർക്ക് പെട്ടെന്നുള്ള ഫലമാണ് വേണ്ടത്. 30–20 ദിവസം കൊണ്ട് തടി കുറയ്ക്കാം എന്നത് പ്രായോഗികമാണോ?
സ്പോട്ട് റിഡക്‌ഷൻ ഒരിക്കലും പ്രാവർത്തികമല്ല. ഓരോ ശരീരവും പല തരത്തിലുള്ളതാണ്. ഒരു മാസത്തിനുള്ളിൽ 2 കിലോ അല്ലെങ്കിൽ 12 കിലോ കുറയും അത് ഓരോരുത്തരുടെയും ശരീരവും മെറ്റബോളിസവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. തടിയുള്ള ഒരാൾ ബേസിക് ആയ ഡയറ്റ് കൺട്രോൾ ചെയ്താൽ തന്നെ മാറ്റമുണ്ടാകും. വെയിങ് സ്കെയിൽ വച്ച് മാത്രം അല്ല ബോഡി മെഷർ ചെയ്യേണ്ടത്. ചില ആൾക്കാർക്ക് ആദ്യത്തെ ഒന്നു രണ്ട് ആഴ്ച വെയ്റ്റ് കുറയില്ല. അവരുടെ ബോഡി റെസ്പോണ്ട് ചെയ്യുന്നത് മൂന്നാമത്തെ ആഴ്ച ആയിരിക്കാം. നമ്മൾ ഒരിക്കലും പെട്ടെന്ന് ഭക്ഷണം കുറച്ചിട്ടോ അധികം വ്യായാമം ചെയ്തിട്ടോ ഫലം ഉണ്ടാക്കരുത്. സാധാരണ രീതിയിൽ 3 നേരം ഭക്ഷണം കഴിച്ച് ചെറിയ രീതിയിൽ വർക്കൗട്ട് ചെയ്ത് റിസൽട്ട് ഉണ്ടാക്കുക. പട്ടിണി കിടന്നാൽ 101 ശതമാനം ബൗൺസ് ബാക്ക് ചെയ്യും. ആരോഗ്യപരമായ രീതിയിൽ പോകുക. ഫിറ്റ്ട്രീറ്റ് കസ്റ്റമൈസ്ഡ് ബാലൻസ്ഡ് മീൽ ആണു കൊടുക്കുന്നത്. സപ്ലിമെന്റ് പ്രോഡക്ടുകളെ പ്രമോട്ട് ചെയ്യാറില്ല. നമ്മൾ 5 നേരം ഭക്ഷണം കൊടുക്കും. ചില ക്ലയന്റ് ചോദിക്കാറുണ്ട് നിങ്ങൾ തടി കുറയ്ക്കാനാണോ കൂട്ടാനാണോ ഭക്ഷണം കൊടുക്കുന്നതെന്ന്. ട്രാൻസ്ഫർമേഷനോടൊപ്പം ബ്യൂട്ടിയും വേണം. 

Fitreat Couple - One stop for your healthy life
Representative Image. Photo Credit : Fuss Sergey / Shutterstock.com

∙ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പ്രശ്നമുണ്ടോ? എങ്ങനെയാണ് നല്ല ഒരു ആഹാരക്രമം സൂക്ഷിക്കേണ്ടത്?
ഓരോരുത്തരുടെയും സാഹചര്യങ്ങളെ ആശ്രയിച്ചാണ് ഇതു നോക്കേണ്ടത്. നൈറ്റ് ഷിഫ്റ്റുള്ള ആളുകൾക്ക് ഇത് പ്രാക്ടിക്കൽ ആകണമെന്നില്ല. പല രീതിയിലുള്ള ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുന്ന ആളുകൾ ഉണ്ട്. ആറുമണിക്ക് എഴുന്നേൽക്കുന്ന ആളാണെങ്കിൽ  8 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുക. നമ്മള്‍ എപ്പോഴാണോ എഴുന്നേൽക്കുന്നത് അതിനുശേഷം ഒരുപാട് സമയം വയറ് ഒഴിച്ചിടാതെ ഒരു മണിക്കൂറിനുള്ളിൽ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതാണ് നല്ലത്. എപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.  ഇന്ന റെസിപ്പി കഴിക്കണം എന്നതിനുപകരം നമ്മുടെ പ്ലേറ്റിനകത്ത് നമുക്ക് വേണ്ട പോഷകങ്ങൾ ഉണ്ടോ എന്നു നോക്കണം. ഒരു പ്ലേറ്റിനെ നാലായി ‍ഡിവൈഡ് ചെയ്താൽ അതിൽ ഒരു ഭാഗം റൈസ് എടുത്താൽ കാർബ്സ് ആയി. ഒരു പോർഷൻ പ്രോട്ടീൻ വേണം അതിന് ചിക്കൻ, മുട്ട, പയറുവർഗങ്ങൾ മുതലായവ വേണം. ഒരു ക്വാർട്ടർ പോർഷൻ പച്ചക്കറികൾ നിർബന്ധമായും വേണം. ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രം ചെക്ക് ചെയ്യുക. നമ്മുെട പ്ലേറ്റ് എപ്പോഴും കളർഫുൾ ആണോ എന്ന് ചെക്ക് ചെയ്യുക. ഹെൽത്തി ഫാറ്റ് ഇതിന്റെ കൂടെ വേണം എന്നില്ല. എന്തായാലും നമുക്ക് വേണ്ട ഫാറ്റ്സ് ഇതിൽ നിന്നു കിട്ടും. എഗ്ഗാണെങ്കിലും ചിക്കനാണെങ്കിലും ആവശ്യത്തിന് ഫാറ്റ് ഇതിൽ നിന്നു കിട്ടും. മിഡ്മീൽസായിട്ടും നമുക്ക് കിട്ടും. മിഡ്മീൽസ്‍ എന്നുപറഞ്ഞാല്‍ ഫ്രൂട്ട് ആയിട്ടോ സീഡ്സോ നട്സോ ആയിട്ടോ എടുക്കാം. നമ്മുടെ കാലറി അനുസരിച്ചു വേണം പ്ലാൻ ചെയ്യാൻ. 

പുതിയൊരു ജീവിതശൈലിക്ക് തുടക്കമിടാൻ മോഹമുണ്ടോ? വിളിക്കൂ : +91 99463 77039

Content Summary : Fitreat Couple - One stop for your healthy life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com