ADVERTISEMENT

ശരീരം ശുദ്ധിയോടെ സൂക്ഷിക്കേണ്ട സമയമാണ് ആർത്തവകാലമെന്ന് എല്ലാവർക്കും അറിയാം. പാഡുകൾ മൂന്നു മുതൽ അഞ്ചു മണിക്കൂർ ഇടവിട്ടു മാറ്റേണ്ടതായുമുണ്ട്. ഇല്ലെങ്കിൽ സെർവിക്കൽ കാൻസർ മുതൽ വിവിധ ഇൻഫെക്‌ഷനുകൾക്കുവരെ സാധ്യതയുമുണ്ട്. എന്നാൽ ഉപയോഗിച്ച പ്ഡ് ഡിസ്പോസ് ചെയ്യാനുള്ള സംവിധാനമില്ലാത്തതിനെക്കുറിച്ച് ഒരു അധ്യാപിക സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നു. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിലേക്കാണ് ഈ ടീച്ചറുടെ കുറിപ്പ് വിരൽചൂണ്ടുന്നത്. കുറിപ്പ് വായിക്കാം. 

#arppoarthavam സീസൺ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ് . ഇന്ന് എന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങൾക്കും ഉണ്ടാകാം . ആർത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കൽ എങ്കിൽ ഉണ്ടാവും. പറഞ്ഞു വരുന്നത് കേരളത്തിലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്‌ലറ്റിന് ഒപ്പം ഉണ്ടോ ? 

ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്പോസ് ചെയ്യാൻ എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളിൽ ഉള്ളത്

ജീവനക്കാരിൽ 4ൽ 3 ഉം വനിതകളല്ലേ .?  അപ്പോൾ പിന്നെ സ്കൂളുകളുടെ കാര്യം പറയാനുണ്ടോ ? ഞാൻ ഒരു എൽ പി സ്കൂൾ അധ്യാപികയാണ്. 9 വയസ്സ് മുതൽ ആർത്തവം തുടങ്ങാറുണ്ട്. അത്രയും ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്പോസ് ചെയ്യാൻ എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളിൽ ഉള്ളത്. സ്ത്രീ സുരക്ഷയെക്കുറിച് നാം വാചാലരാകാറുണ്ട്. പക്ഷേ എന്തു സുരക്ഷയാണ് നൽകുന്നത് . വർഷത്തിൽ ഒരിക്കലോ മറ്റോ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സ് ഉണ്ടല്ലോ. അതിൽ എല്ലാ കൊല്ലവും പറയാറുണ്ട് പാഡ് 3 മണിക്കൂർ കഴിയുമ്പോൾ ചേഞ്ച് ചെയ്യണം എന്ന്. അല്ലെങ്കിൽ സെർവിക്കൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന്. ഓരോ 3 മണിക്കൂറിലും മാറ്റുന്ന പാഡ് ഞങ്ങൾ എന്ത് ചെയ്യണം സർ ? പൊതിഞ് വീട്ടിൽ കൊണ്ട് വന്നു ഡിസ്പോസ് ചെയ്യേണ്ടേ ദുർവിധി ആണുള്ളത് . 

പാഡ് പൊതിഞ്ഞു ബാഗിന് അടുത്തു വച്ച എന്റെ സുഹൃത്‌ വീട്ടിൽ ചെന്നപ്പോഴാണ് അത് എടുത്തില്ലല്ലോ എന്നോർത്തത്. ആ വേദനയിലും അവൾ തിരിച്ചു വന്നത് എടുത്ത് വീട്ടിലേക്ക് പോയി. പൊതുവെ സമ്മർദം കൂടുന്ന ഈ ദിവസങ്ങളിൽ എത്ര സ്‌ട്രെയിൻ അവൾ അനുഭവിച്ചിട്ടുണ്ടാകും? ഇന്നത്തെ സ്റ്റാഫ് മീറ്റിങ്ങിൽ ഒരു പരിഹാര മാർഗം ആരായാനുള്ള നടപടികൾ ഹെഡ് ഉറപ്പ് തന്നു. പക്ഷേ പരിഹാരം ഒരിടത്തു മാത്രം മതിയോ. നമ്മുട പെൺകുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ. ഞാൻ അവരിൽ ഒരാളായി ചോദിക്കുകയാണ് ഒരു ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളിൽ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കൂ പ്ളീസ്. അതുകഴിഞ്ഞു നമുക്കു ആർപ്പ് വിളിക്കാം .. ജെനുവിൻ നീഡ് എന്നു തോന്നിയെങ്കിൽ ഒന്നു ഷെയർ ചെയ്യൂ... കാണേണ്ടവരുടെ മുന്നിൽ എത്തിക്കൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com