ADVERTISEMENT

തൊണ്ടവേദന വരാത്തവരായി ആരും ഉണ്ടാകില്ല. കാലാവസ്ഥാ മാറ്റം കൊണ്ടും മറ്റും തൊണ്ടവേദന വരാം. എന്നാൽ തൊണ്ടവേദന വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ  സൂക്ഷിക്കണം. 

കാരണം തുടർച്ചയായുണ്ടാകുന്ന തൊണ്ടവേദന കാൻസറിന്റെ ലക്ഷണമാകാമെന്ന് ഒരു പഠനം പറയുന്നു. വിട്ടുമാറാത്ത തൊണ്ടവേദന, അതോടൊപ്പം ചെവി വേദന, ഭക്ഷണം ഇറക്കാൻ പ്രയാസം, ശ്വാസതടസ്സം ഇവ തൊണ്ടവേദനയിലെ കാൻസറിന്റെ (Laryngeal Cancer) ലക്ഷണമാകാമെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

എക്സീറ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം പറയുന്നത് തൊണ്ടവേദനയെ നിസ്സാരമായി കാണരുത് എന്നാണ്. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും വിട്ടുമാറാത്ത എല്ലാ തൊണ്ടവേദനയും കാൻസർ ആകണമെന്നില്ലെന്നും വിട്ടുമാറാത്ത തൊണ്ടയടപ്പ് ഉള്ള രോഗികൾ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. 

തൊണ്ടയടപ്പിനോടൊപ്പം ഇടയ്ക്കിടെ ഉണ്ടാകുന്ന തൊണ്ട വേദനയും നിസ്സാരമാക്കരുത് എന്നും വൈദ്യസഹായം തേടണമെന്നും ഗവേഷകർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com