ADVERTISEMENT

രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവവിരാമം നേരത്തേ ആകാൻ സാധ്യത കൂടുതലെന്നു പഠനം. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾ, ഓസ്റ്റിയോ പോറോസിസ്, ഓർമപ്രശ്നങ്ങൾ ഇവയ്ക്കു കാരണമാകാം. 

ഇരുപതു മാസമോ അതിൽ കൂടുതലോ തുടർച്ചയായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തവർക്ക് ആർത്തവവിരാമം നേരത്തെയാകാൻ 9 ശതമാനം സാധ്യത കൂടുതലാണ്. ഇരുപതു വർഷത്തോളം മാറി മാറി രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്തവർ ക്ക് 73 ശതമാനമാണ് നേരത്തെയുള്ള ആർത്തവ വിരാമത്തിന് സാധ്യത. 45 വയസ്സിനു മുൻപേ ആർത്തവ വിരാമം വന്നവരിൽ ജോലിയിലെ ഷിഫ്റ്റ് വളരെ പ്രധാനമാണ്.

ജൈവഘടികാരത്തിനു നേരിടേണ്ടിവരുന്ന തടസ്സങ്ങളും സമ്മർദ്ദവും ക്ഷീണവും എല്ലാമാകാം ഇതിനു കാരണം. രാത്രി വളരെ വൈകിയുള്ള ജോലിയുടെ സമ്മര്‍ദം മൂലമാകാം നേരത്തേയുള്ള ഈ ആർത്തവവിരാമം, സ്ട്രെസ്സ് ഹോർമോണുകൾ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇത് സ്ത്രീകളിൽ ഓവുലേഷൻ നിന്നു പോകാനുള്ള സാധ്യത കൂട്ടുന്നു. ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

പകൽസമയവും വൈകുന്നേരവും ജോലിയെടുത്തതു കൂടാതെ 22 വർഷക്കാലം മാസത്തിൽ ഒരു തവണയെങ്കിലും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത 80,000 നഴ്സുമാരിലാണ് ഈ പഠനം നടത്തിയത്. കാനഡയിലെ ഡൽഹൗസി സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് സ്റ്റോക്ക് ആണ് പഠനത്തിനു നേതൃത്വം നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com