ADVERTISEMENT

രാത്രി ഒരുതരത്തിലും ഉറക്കം ലഭിക്കാതിരിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങൾക്ക് അന്‍സോംനിയ (anxomnia) എന്ന അവസ്ഥയാകാം. എന്താണ് അന്‍സോംനിയ? പണം, കരിയര്‍, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ആശങ്ക മൂലം ഉറക്കം പൂര്‍ണമായും നഷ്ടമാകുന്ന അവസ്ഥയാണിത്. ലോകത്ത് ആളുകളുടെ ഉറക്കം നഷ്ടമാകുന്നതിന്റെ ഏറ്റവും വലിയ കാരണം അമിതമായ ആശങ്കയാണ്. 

ഉറക്കമാണ് ഒരാളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്നത്. എന്നാല്‍ ആശങ്ക അധികമാകുന്നവര്‍ക്ക് ഉറക്കം ഇല്ലാതാകുന്നു.  അന്‍സോംനിയ ഉള്ളവര്‍ക്ക് പക്ഷേ ഉറക്കം പതിയെ നഷ്ടമാകുന്നു. ആവശ്യമില്ലാത്ത ചിന്തകള്‍ അവരുടെ ഉറക്കം കെടുത്തുന്നു. ഫലമായി ആറുമണിക്കൂറില്‍ താഴെയാകുന്നു ഇവരുടെ ഉറക്കം. ഇത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, വ്യായാമം എന്നിവയുടെ കുറവാണ് ആളുകളുടെ ആരോഗ്യം നശിപ്പിക്കുന്ന ഏറ്റവും വലിയ ഘടകങ്ങള്‍. 

നന്നായി വ്യായാമം ചെയ്യുന്ന ഒരാളുടെ ഉറക്കം ഒരുപരിധി വരെ കൃത്യമായിരിക്കും. അതുപോലെതന്നെ പ്രധാനമാണ് ഉറക്കത്തിന്റെ പൊസിഷനും. നല്ല പൊസിഷനില്‍ കിടന്നുറങ്ങുന്നതും പ്രധാനമാണ്. ഇല്ലെങ്കില്‍ ശരീരവേദനയും പേശീവേദനയുമാകും ഫലം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com