ADVERTISEMENT

ആഹാരം സമയാസമയത്തു കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ (ആമാശയ പുണ്ണ്) വരാറ്. നാം കഴിക്കുന്ന ഭക്ഷണം ആമാശയത്തിലും ഗ്രഹണിയിലുമെത്തുമ്പോൾ അതു ദഹിപ്പിക്കാനുള്ള ദഹന രസങ്ങൾ അവിടെ വന്നുകൊണ്ടിരിക്കും. അധികമായുള്ള ദഹനരസം ആമാശയത്തിന്റെ ഉൾഭാഗത്തെ മൃദുലമായ മാംസപേശികളെ ദഹിപ്പിക്കും. ആ ഭാഗങ്ങളിൽ ഉപ്പോ മുളകോ പുളിയോ സ്പർശിച്ചാൽ വ്രണങ്ങളും മറ്റിനം പുണ്ണുകളുമുണ്ടാകും അതാണ് അൾസർ. 

അൾസർ ബാധിച്ചവർക്കു ഭക്ഷണം കഴിച്ചാലുടനെ വേദന വരുന്നുണ്ടെങ്കിൽ അതു ആമാശയ അൾസർ, ദഹിച്ചയുടനെയാണ് വയറുവേദനയെങ്കിൽ അൾസർ ഗ്രഹണിയിലാകും. ചിലർക്കു ഛർദി വരാം. അപൂർവം ചിലർക്കു ഛർദിയോടൊപ്പം രക്തവും വരും. കാഴ്ചക്കുറവ്, ഹൃദയഭിത്തിയുടെ പിന്നാമ്പുറത്തു വേദന എന്നിവയുണ്ടാകാം. സൂക്ഷിച്ചില്ലെങ്കിൽ ഇതു കാൻസറായി മാറാം. 

ചിലരുടെ മലം രക്തം കലർന്ന ടാർ നിറവുമാകും. പച്ചക്കായയാണെങ്കിലും നേന്ത്രക്കായയാണെങ്കിലും അതിലെ കറുത്ത മണി ഒഴിവാക്കി കറിയാക്കി കഴിക്കാം. ചേമ്പിന്റെയും ചേനയുടെയും തണ്ടും കറിയാക്കി കഴിക്കാം. വാഴപ്പിണ്ടിയോ വാഴക്കിഴങ്ങോ കറി വച്ചു കഴിക്കുന്നത് ഉത്തമം. കട്ടൻ ചായ, ഉപ്പ്, മുളക്, പുളി എന്നിവ കുറയ്ക്കാം. അമിത മദ്യപാനം അൾസർ കൂട്ടും. അമിത വ്യായാമവും നല്ലതല്ല. ശുദ്ധജലം ധാരാളം കുടിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com