ADVERTISEMENT

ലോകത്തെവിടെയും മനുഷ്യശരീരത്തിലെ താപനില മുപ്പത്തിയേഴു ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുന്നു. കുറഞ്ഞു പോയാൽ വിയർപ്പും കാറ്റും വന്ന് ചൂടു കുറയ്ക്കുന്നു. കേരളത്തിൽ അന്തരീക്ഷ താപനില ശരീരതാപനിലയിലേക്കെത്താറില്ല. എങ്കിലും ചലനം, ശ്വസനം, ദഹനം, ഹൃദയമിടിപ്പ് മുതലായവയിൽ കൂടി ഊർജം സൃഷ്ടക്കുന്നതോടൊപ്പം ശരീര താപനിലയും കൂടും. അത് ശരീരതാപനിലയിലേക്കു കുറയ്ക്കുവാനാണ് നാം വിയർക്കുന്നതും കാറ്റത്തിരിക്കുന്നതും. 

അമിത മായ താപം മൂലം അമിതമായ ക്ഷീണം, തളർച്ച, കാലിലെ മസിൽസ് വലിച്ചു കോച്ചുക, തലവേദന, തളർച്ച, ഉയർന്ന പനി, ഓർമക്കുറവ് എല്ലാം സംഭവിക്കാം. താപനില കുറയ്ക്കുന്ന വിയർപ്പ്, പ്രതികരണം തന്നെ നഷ്ടപ്പെട്ടേക്കാം. ദാഹവും ഇല്ലാതായേക്കാം. വിയർപ്പിൽ കൂടി ലവണാംശങ്ങളും നഷ്ട പ്പെട്ടേക്കാം. ചർമം വിളർച്ചയുള്ളതായി തോന്നിച്ചേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് രാവിലെ പതിനൊന്നു മണി മുതൽ മൂന്നു മണി സമയം വരെ വെളിയിൽ നിന്നുള്ള ജോലി ചെയ്യരുത് എന്ന് നിർദേശിച്ചിരിക്കുന്നത്.

ഉപ്പു ചേർത്ത പാനീയങ്ങൾ ദാഹം മാത്രം നോക്കാതെ ധാരാളം കുടിക്കണം. ആശുപത്രിയിൽ എത്തിച്ചാൽ ഞരമ്പു വഴി ജലാംശം കൊടുക്കണം. രക്തത്തിലെ ലവണാംശങ്ങളുടെ നിലയും പരിശോധിക്കണം. മസ്തിഷ്കം ഒരു ഉറച്ച അവയവമല്ല. ഉലയുന്ന ഒരവയവമാണ്. പനി വന്ന് നാലഞ്ചു ഡിഗ്രി കൂടിപ്പോയാലും സൂര്യാഘാതത്തിലും മസ്തിഷ്കം പല ഭാഗങ്ങളിലും അങ്ങിങ്ങായി ഒരു ഉറച്ച കട്ട മാതിരിയായി പ്രവർത്തനരഹിതമായിത്തീരുകയും മരണം സംഭവിക്കുകയും ചെയ്യാം. 

വേനൽക്കാലത്തെ വ്യായാമം
രാവിലെ എട്ടു മണിക്കു മുൻപും വൈകിട്ടു നാലുമണിക്കു ശേഷവും വ്യായാമം ചെയ്യുക. ‘നന്നായി വാം അപ് ചെയ്ത തിനുശേഷം മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. വ്യായാമത്തിനു മുൻപും ഇടയിലും ശേഷവും വെള്ളം കുടിക്കുന്നതു നിർജലീകരണം തടയാൻ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com