ADVERTISEMENT

യുവാക്കള്‍ക്കിടയൽ താടി ഇന്നൊരു ഫാഷനാണ്. താടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ എന്ത് കഷ്ടപ്പാടും സഹിക്കാൻ ഇവർ തയാറാണ്. എന്നാല്‍ താടിക്കാരെ കുറിച്ചു രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലാണ് ഒരു സംഘം ഡോക്ടര്‍മാര്‍ താടിയെ കുറിച്ചൊരു പഠനം നടത്തിയത്. 

ഇവര്‍ പറയുന്നത് നായ്ക്കളുടെ ശരീരത്തിലുള്ള അണുക്കളുടെ ഇരട്ടി അണുക്കളാകും ചിലപ്പോള്‍ ഒരാളുടെ താടിയിലുണ്ടാകുക എന്നാണ്. 18 താടിക്കാരായ പുരുഷന്മാരുടെയും വിവിധയിനത്തിലെ മുപ്പതു നായ്ക്കളുടെയും ശരീരത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം പഠിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്.

ഒരേ എംആർഐ സ്കാനര്‍ ഉപയോഗിച്ചു കൊണ്ടാണ് പുരുഷന്മാരുടെയും നായ്ക്കളുടെയും ശരീരത്തിലെ അണുക്കളുടെ എണ്ണത്തെ കുറിച്ചു പഠനം നടത്തിയത്. നായ്ക്കളില്‍ നിന്നുള്ള അണുക്കള്‍ മനുഷ്യര്‍ക്ക് എങ്ങനെയൊക്കെ ഭീഷണിയാകാം എന്നതിനെ കുറിച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായായിരുന്നു ഈ പരീക്ഷണം. എന്നാല്‍ അതിന്റെ റിസൽട്ട് (ഫലം എന്നക്കിയലോ) ഞെട്ടിക്കുന്നതായിരുന്നു എന്നു മാത്രം. 18 മുതൽ 76 വരെ പ്രായമുള്ള പുരുഷന്മാരില്‍ നല്ലൊരു ശതമാനം പേരുടെയും ശരീരത്തില്‍ മൈക്രോബിയല്‍ കൗണ്ട് കൂടിയ നിലയിലായിരുന്നു. എംആർഐ സ്കാൻ പ്രകാരം താടിക്കാരായ പുരുഷമാരുടെ ശരീരത്തിലാണ് നായ്ക്കളെക്കാള്‍  കൂടുതല്‍ ബാക്ടീരിയകളുടെ അളവ് കണ്ടെത്തിയത്. ഇനി പറയൂ താടിയെ കണ്ണുമടച്ച് വിശ്വസിക്കാമോ ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com