ADVERTISEMENT

സ്ത്രീ പ്രത്യുല്പാദന വ്യവസ്ഥയിൽ അണുബാധയ്ക്കു കാരണമാകുന്നത് ബാക്ടീരിയ , വൈറസ്, ഫംഗസ് എന്നിവയാണ്. ഗർഭപാത്രം, അണ്ഡാശയങ്ങൾ, ഫലോപ്യൻ ട്യൂബുകൾ, ഗർഭാശയഗളം, യോനീഭാഗം എന്നിവ സ്ത്രീ പ്രത്യുല്പാദന വ്യവസ്ഥയിൽ പ്രധാനമാണ്. ഇവിടെ അണുബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില സ്ത്രീകളിൽ തുടയിടുക്കിൽ കറുപ്പു നിറമോ പൂപ്പലോ സാധാരണമാണ്. അമിതവണ്ണമുള്ളവരിലും പ്രമേഹരോഗികളിലും ഇതിനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവർ ശുചിത്വ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. 

ഓരോതരം അണുബാധയിലും ലക്ഷണങ്ങൾ വ്യത്യസ്തമാകാം. പുകച്ചിൽ, ചൊറിച്ചിൽ, അടിവയർ വേദന, അസ്വാഭവിക ഗന്ധമുള്ള സ്രവം എന്നിവയാണ് പൊതുലക്ഷണങ്ങൾ. അണുബാധ തടയാനുള്ള ചില സ്വാഭാവിക മാർഗങ്ങൾ പരിചയപ്പെടാം.

∙ സ്വകാര്യ ഭാഗത്തെ രോമങ്ങൾ മുറിച്ചു നീളം കുറച്ചു സൂക്ഷിക്കുക. 
∙ യോനീഭാഗത്തു വെള്ളം ചീറ്റിയൊഴിച്ചു കഴുകാതിരിക്കുക. 
∙ അടിവസ്ത്രങ്ങൾ ധരിക്കും മുമ്പും ഓരോ തവണ മൂത്രമൊഴിച്ച ശേഷവും സ്വകാര്യഭാഗങ്ങൾ ടോയ്‍‌ലറ്റ് ടിഷ്യു പേപ്പറുപയോഗിച്ച് തുടച്ചുണങ്ങി ഈർപ്പമില്ലാതെ സൂക്ഷിക്കുക.
∙ അടിവസ്ത്രങ്ങൾ മറ്റു വസ്ത്രങ്ങൾക്കൊപ്പം കഴുകാതെ പ്രത്യേകമായി, ഉപയോഗിച്ച ഉടൻ കഴുകാൻ ശ്രദ്ധിക്കുക.
∙ കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഇവ ചർമത്തിനു ശ്വസിക്കാൻ അവസരം നൽകുന്നതിനൊപ്പം അമിത വിയർപ്പും നനവും ഉണ്ടാകാതിരിക്കാനും സഹായിക്കും.
∙ പുതുതായി വാങ്ങുന്ന അടിവസ്ത്രങ്ങൾ ഒന്നു കഴുകിയ ശേഷം ഉപയോഗിക്കുന്നതാകും നല്ലത്. 
∙ ആർത്തവകാലത്ത് മൂന്നും നാലും മണിക്കൂറുകൾ കൂടുമ്പോൾ നനവുണ്ടായാലും ഇല്ലെങ്കിലും നിർബന്ധമായും സാനിറ്ററി പാഡുകൾ മാറ്റി ഉപയോഗിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com