ADVERTISEMENT

അനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നത്‌ പുരുഷന്മാരിലെ മരണനിരക്ക് കൂട്ടുമെന്നു പഠനം. അനിമല്‍ പ്രോട്ടീന്‍, ഇറച്ചി എന്നിവ കൂടുതലായുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് പുരുഷന്മാര്‍ക്ക് അനാരോഗ്യകരമാണ്. പ്ലാന്റ് ബേസ്ഡ് പ്രോട്ടീന്‍ അടങ്ങിയ ഡയറ്റ് സ്ഥിരമായി കഴിക്കുന്നവരെ അപേക്ഷിച്ച് അനിമല്‍ പ്രോട്ടീന്‍ ധാരാളം കഴിക്കുന്നവരുടെ മരണനിരക്ക്  23 % കൂടുതലാണെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡയറ്ററി പ്രോട്ടീന്‍ അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്ന പുരുഷന്മാര്‍ക്കും ഇതേ അപകടനിലയുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് ടൈപ്പ് രണ്ട് ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ കൂടി ഉണ്ടെങ്കില്‍ ഈ അപകടനിരക്ക് ഇരട്ടിയാണത്രെ. എന്നാല്‍ ഈ പഠനം പ്രായമായ പുരുഷന്മാരെ പൂര്‍ണമായും ഉദേശിക്കുന്നില്ല. കാരണം പ്രായമേറുന്തോറും അവരില്‍ പോഷകാഹാരത്തിന്റെ കുറവ് ഉണ്ടാകുക സ്വാഭാവികമാണ്. എങ്കിലും പ്രോട്ടീന്‍ ഇന്‍ടേക്ക് അധികമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com