ADVERTISEMENT

സ്ത്രീകളിലെ വലിയൊരു ആരോഗ്യപ്രശ്നമായി പറയാറുള്ള അസ്ഥിസ്രാവം എന്ന വെള്ളപോക്ക് ഒരു രോഗമല്ല. തെളിഞ്ഞ നിറത്തില്‍ പോകുന്ന സ്രാവം രോഗമല്ല അസ്ഥിസ്രാവമെന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകിപ്പോകുന്നില്ല എന്നതാണ് വസ്തുത. ആരോഗ്യമുള്ള ഒരു സ്ത്രീയാണെന്ന ശുഭസൂചനയാണെതെന്ന് അറിയുക. 

പക്ഷേ, അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ അതു രോഗമായി മാറുന്നു. ബാക്ടീരിയകളോ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്. സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം. കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. 55 വയസ്സു കഴിഞ്ഞാൽ ഈ ഒഴുക്കു കുറയും. അതുകൊണ്ടാണ് അത്രയും പ്രായമാകുമ്പോൾ യോനി വരണ്ടു പോകുന്നത്. 

അതേ സമയം വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ വരാം. ചിലർക്കു പൂപ്പലുണ്ടാകാം. അസ്ഥിസ്രാവത്തിന്റെ നിറം പഴുപ്പിനെ സൂചിപ്പിക്കുന്ന വിധം മഞ്ഞ നിറമാകാം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നല്ല വേദനയും വരാം. ഛർദ്ദിക്കാൻ വരുന്നതായി തോന്നുന്നതോടൊപ്പം തലവേദയും ഇതിന്റെ ലക്ഷണങ്ങളാണ്. 

കാൽമുട്ടിനു താഴെ പിൻഭാഗത്ത് മാംസ പേശികളുടെ കടച്ചിൽ ഇതിന്റെ ലക്ഷണമാണ്. തൃഫലാ ചൂർണം ഒരു സ്പൂൺ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിനെ വാൽക്കിണ്ടിയിലാക്കി യോനിയിലേക്കു കയറ്റിവച്ച് ഉൾഭാഗം കഴുകുകയാണ് ചികിത്സ. അവയവങ്ങ ളുടെ ഉൾഭാഗം എപ്പോഴും വൃത്തിയായിരിക്കണം. അതേ സമയം സോപ്പ് ഉപയോഗിക്കുകയും ചെയ്യരുത്. നല്ല ഭക്ഷണം കഴിക്കണം, എരിവും പുളിയും കുറയ്ക്കുക. പാലും ജ്യൂസും കുടിക്കാം. കുളിച്ചു നല്ല വൃത്തിയിൽ ദിനചര്യകൾ നടത്താൻ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com