ADVERTISEMENT

അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങളിലേക്ക് ഒരൊറ്റ തവണ പോയാൽത്തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍. ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നടത്തിയ പഠനത്തിലാണ് മലിനീകരണമുള്ള നഗരങ്ങളിലേക്ക് ഒരൊറ്റ തവണ പോയാല്‍ തന്നെ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം എന്ന് കണ്ടെത്തിയത്. 

ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് തിരികെ വന്ന ശേഷം ശ്വാസതടസ്സം, ചുമ എന്നിവ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ദീര്‍ഘകാലം അല്ലാതെ വളരെ കുറഞ്ഞ സമയം ഇത്തരം നഗരങ്ങളില്‍ ചിലവിട്ട ശേഷവും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. 

വേള്‍ഡ് ടൂറിസം ഒര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം  2030 ആകുമ്പോഴേക്കും ലോകത്താകമാനം 1.8 ബില്യന്‍ ആളുകള്‍ അന്താരാഷ്‌ട്രസഞ്ചാരികളാകും എന്നാണ് കണക്ക്. മലിനീകരണമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നത് വളരെ ഗൗരവമായി കാണേണ്ട സംഗതിയാണെന്ന് ന്യൂയോര്‍ക്ക്‌ സര്‍വകലാശാല ഗവേഷകന്‍ ടെറി ഗോര്‍ഡന്‍ പറയുന്നു.

ഇന്ത്യയിലെ ന്യൂഡല്‍ഹി, അഹമദാബാദ്, പാക്കിസ്ഥാനിലെ റാവല്‍പിണ്ടി, ചൈനയിലെ സിയാന്‍ എന്നീ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്നിലാണ്. ഏറ്റവും മലിനീകരണം കുറഞ്ഞ നഗരമായി ഈ ഗവേഷണത്തില്‍ കണ്ടെത്തിയത് ന്യൂയോര്‍ക്ക്‌ ആണ്. മലിനീകരണമുള്ള നഗരങ്ങള്‍ സന്ദര്‍ശിച്ച ഒരാളുടെ ശ്വാസകോശപ്രവര്‍ത്തനം ആറു മുതല്‍ ഇരുപതുശതമാനം വരെ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ തുടങ്ങിയ ചികിത്സ പിന്നീടും വേണ്ടിവന്നതരം അസ്വസ്ഥതകള്‍ ആണ് ഇത്തരം നഗരങ്ങള്‍ സന്ദര്‍ശിച്ച പലര്‍ക്കും അനുഭവപ്പെട്ടത്. 

അതുകൊണ്ടുതന്നെ ഇത്തരം നഗരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്ക് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകളും മരുന്നുകളും വാങ്ങിയ ശേഷം ഇവിടങ്ങളിലക്ക് സഞ്ചരിക്കുകയോ വേണമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com