ADVERTISEMENT

ഇരുപത്തിനാലു വയസ്സുള്ള വിവാഹിതയാണു ഞാൻ. രണ്ടു കുട്ടികളുണ്ട്. സിസേറിയനായിരുന്നു. എനിക്കു പ്രഷർ കൂടുതലായിരുന്നു. കുട്ടികൾ തമ്മിൽ ഒന്നരവയസ്സിനു വ്യത്യാസമേയുള്ളൂ. എനിക്കിപ്പോൾ നടുവിനു വലിയ വേദനയാണ്. കുറേ സമയം നിന്നു കൊണ്ടു ജോലി ചെയ്താൽ അതു കൂടും. മാത്രമല്ല, ഇപ്പോൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ കൈകളിൽ പെട്ടെന്നു കറന്റ് അടിക്കുന്നതു പോലെ തോന്നുന്നു. ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. തണുപ്പുള്ള സമയങ്ങളിൽ കാലിലും ദേഹത്തും കഴപ്പും വേദനയും ഉണ്ടാകാറുണ്ട്. ടോൺസിലൈറ്റിസിന്റെ അസുഖം സ്ഥിരമായുണ്ട്. ഇവയൊക്കെ തമ്മിൽ പരസ്പരബന്ധമുണ്ടോ? ഞാൻ എന്തു ചികിത്സയാണു തേടേണ്ടത്? ഏതു ഡോക്ടറെയാണ് സമീപിക്കേണ്ടത്?

ഉത്തരം: രക്താതിമർദത്തെ പൊതുവേ ഒരു നിശ്ശബ്ദ ഘാതകൻ എന്നാണു വിശേഷിപ്പിക്കാറുള്ളത്. രക്താതിമർദം കൂടിയാലും അനുബന്ധ രോഗലക്ഷണങ്ങളൊന്നുംതന്നെ വർഷങ്ങളോളം കാണാറില്ല. പ്രഷർ കൂടി തലവേദന വരുന്നെങ്കിൽ പൊട്ടുന്ന രക്തക്കുഴലുകൾ കഴുത്തിന്റെ ഉപരിഭാഗത്തും പുറകുവശത്തും ആയിരിക്കും സ്ഥിതി ചെയ്യുന്നത്. കണ്ണിനു മുകളിൽ തലവേദന വരുന്നത് മിക്കവാറും സൈനസൈറ്റിസ് മൂലമായിരിക്കും. രക്താതിമർദത്തിൽ ഗർഭദിവസങ്ങൾ കഴിയുന്തോറും പ്രഷറും അപൂർവമായി വന്നു കൂടുന്നുണ്ട്. പലപ്പോഴും അമ്മയ്ക്കും കുട്ടിക്കും ദോഷകരമായി തീരാറുമുണ്ട്. പ്രഷറും പ്രസവാനന്തരം ഇവരിൽ പഴയതുപോലെ പൂർവസ്ഥിതിയിലാകാറുണ്ട്. 

തൊണ്ണൂറു ശതമാനം പ്രഷർ കൂടുതലുള്ളവരിലും കാരണം വ്യക്തമല്ല. പ്രഷർ ആയുഷ്കാലം മുഴുവനും കുറയ്ക്കുന്നതിൽ കൂടി പല സങ്കീർണതകൾ കുറയ്ക്കാന്‍ സാധിക്കുന്നുമുണ്ട്. പ്രസവാനന്തരം രണ്ടാമത്തെ കുട്ടി കുറഞ്ഞത്  രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടു മതി എന്നാണ് ഉപദേശിക്കാറുള്ളത്. പ്രായം ചെല്ലുന്തോറും എല്ലുകൾക്കെല്ലാം കുറെ േതയ്മാനം സംഭവിക്കും. ജോലിയുടെ ഭാരം കൂടുന്തോറും നടുവേദന സാധാരണമാണ് പല പേരുകളിൽ അറിയപ്പെടുന്ന സ്പോൺ ഡിലോസിസ്, ഫൈബ്രോമയാൾജിയ, ഡിസ്ക് തകരാർ മുതലായവ ഇതിൽ പെടുന്നു. 

ടോൺസിൽസ് പഴുപ്പ് സ്ഥിരമായി വരുമ്പോൾ റൂമാറ്റിക് പനിയെപ്പറ്റിയും ചിന്തിക്കണം. ഫാനും എസിയും സർവദാ ഉപയോഗിക്കുന്നവരിൽ കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് തണുത്തിരിക്കും. സ്വാഭാവികമായി വേദനയും കഴപ്പും വരും. വിദഗ്ധ ചികിത്സ തേടുന്നതു സഹായകരമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com