ADVERTISEMENT

ചോദ്യം : ഇരുപത്തിമൂന്നു വയസ്സുള്ള, മുംബൈയിൽ ജോലി ചെയ്യുന്ന ഒരു യുവാവാണു ഞാൻ. എന്റെ രണ്ടു തുടയും പരസ്പരം വളരെ അടുത്താണ്. ഇതുമൂലം നടക്കുമ്പോൾ ഒരു തുട മറ്റേ തുടയുമായി ഉരസുന്നു. എന്റെ ഉദരം  കുറച്ചു വലുതാണ്. ഞാൻ നടക്കുമ്പോൾ ഒരു പ്രത്യേകതരം ആക്ഷൻ വരുന്നു. ഇതു കാണുന്ന കൂട്ടുകാരുടെ ചിരിയും കളിയാക്കലുകളും എന്നെ ഏറെ വിഷമിപ്പിക്കുന്നു. നടക്കുമ്പോൾ കാലിന്റെ രണ്ടു മുട്ടും കൂട്ടിമുട്ടുന്നുണ്ട്. എന്റെ കാല് ശരിയാക്കാൻ ഞാൻ എന്തു ചെയ്യണം? എന്താണ് ഇതിനു പ്രതിവിധി? ഞാൻ ആകെ തകർന്നിരിക്കുകയാണ്. പണിയെടുക്കാനും സാധിക്കുന്നില്ല. ഇതിന് എന്താണ് പരിഹാരം?

ഉത്തരം : കവി പാടിയതു പോലെ ലക്ഷം മാനുഷർ കൂടീടുമ്പോൾ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ! ഓരോ മനുഷ്യ ശരീരത്തിനും ഓരോരോ പ്രത്യേകതകൾ കാണാറുണ്ട്. മുട്ടുകൾ രണ്ടും കൂട്ടിമുട്ടുന്നുണ്ടെങ്കിൽ മുകളിൽ തുടയുടെ ഉൾദശയും കൂട്ടിമുട്ടാൻ സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് കുറെ പാരമ്പര്യ പ്രവണതയും കണ്ടു വരുന്നുണ്ട്.

എല്ലു വിഭാഗത്തിലെ (ഓർത്തോ) ഡോക്ടറുടെ നേതൃത്തിൽ ശസ്ത്രക്രിയയിലൂടെ കൂട്ടിമുട്ടുന്ന എല്ലുകള്‍ നേരെയാക്കി ശരിപ്പെടുത്താൻ കഴിയും. അതോടൊപ്പം തുട കൂട്ടിമുട്ടുന്നതും പരിഹരിച്ചു കിട്ടും. മുട്ടിന്റെ ശസ്ത്രക്രിയ ഇന്നു വളരെ വിദഗ്ധമായി ചെയ്യുന്നുണ്ട്. വണ്ണം കൂടി വയറു തൂങ്ങിക്കിടക്കുന്നതും ദോഷം ചെയ്യും. വണ്ണം കുറയ്ക്കാൻ ശ്രമിക്കണം. ഹോർമോൺ തകരാറുണ്ടോ എന്നും പരിശോധിപ്പിക്കണം. ശുഭാപ്തി വിശ്വാസത്തോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തയാറാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com