ADVERTISEMENT

ആർത്തവത്തിനു മുന്നോടിയായി സ്ത്രീകളിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും. ഇവയിൽ മാനസിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് പിഎംഡിഡി (പ്രിമെന്‍സ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ), പിഎംഎസ് (പ്രീമെൻസ്ട്രുവൽ സിൻഡ്രോം) എന്ന അവസ്ഥയെക്കാൾ കുറച്ചു കൂടി രൂക്ഷമാണ്. പി.എം.ഡി.ഡി.

സാധാരണ കാണുന്ന ശാരീരിക അസ്വസ്ഥതകൾക്കു പുറമേ, അതികഠിനമായ ദേഷ്യം, പൊട്ടിത്തെറി, വീട്ടുപകരണങ്ങൾ എറിഞ്ഞുടയ്ക്കൽ, അക്രമവാസന, വേണ്ടിവന്നാല്‍ ഭർത്താവിനെയും കുട്ടികളെയും ഉപദ്രവിക്കാൻ മടിക്കാതിരിക്കുക ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, മറവി, അമിതമായ ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ്, അമിതക്ഷീണം, സംഘർഷം, ടെൻഷൻ, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാം പിഎംഡിഡിയുടെ ലക്ഷണങ്ങളാണ്.

മൂന്നു മുതൽ എട്ടു ശതമാനം സ്ത്രീകളിൽ പിഎംഡിഡി കണ്ടു വരുന്നു. സാധാരണയായി ആർത്തവത്തിന് ആറു ദിവസം മുൻപാണ് ഈ മാനസികമാറ്റങ്ങൾ കണ്ടു വരുന്നതെങ്കിലും രണ്ടാഴ്ച മുൻപും ആരംഭിക്കാം. 

ആർത്തവം ആരംഭിക്കുന്നതോടെ രോഗലക്ഷണങ്ങളും കുറയും. ഗർഭിണിയാകുന്നതോടെ പലരിലും പിഎംഡി‍ഡി അപ്രത്യക്ഷമാകുന്നതു കണ്ടുവരാറുണ്ട്. സ്ത്രീകളുടെ ഈ ആർത്തവപൂർവ മാനസിക പ്രശ്നം കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മനസ്സമാധാനവും സ്വസ്ഥതയും നശിപ്പിക്കാറുണ്ട്. 

അതിനാൽ പൊതുവേ ശാന്തരും സൗമ്യരുമായ സ്ത്രീകൾ പോലും ദേഷ്യത്തിൽ വിറയ്ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുമ്പോൾ, കുടുംബാംഗങ്ങൾ അവരെ കൂടുതൽ പ്രകോപി പ്പിക്കാതെ അനുഭാവത്തോടെ പെരുമാറുകയും വേണ്ടി വന്നാൽ വൈദ്യസഹായം തേടുകയും വേണം. 

ചിലരിൽ കടുത്ത വിഷാദലക്ഷണങ്ങളാകും കണ്ടു വരിക. ചികിത്സ ലഭിക്കുന്നതോടെ സ്ത്രീകളുടെ സന്തോഷവും കുടുംബത്തിലെ സമാധാനാന്തരീക്ഷവും തിരിച്ചു കിട്ടും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com