ADVERTISEMENT

ജങ്ക് ഫുഡ് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല എന്ന് നമുക്കറിയാം. വിശപ്പകറ്റാന്‍ ജങ്ക് ഫുഡ് കഴിക്കാമെന്നു കരുതി കയറി വയറുനിറയെ കഴിച്ചിട്ടും വയര്‍ നിറയാത്ത അവസ്ഥ തോന്നുന്നുണ്ടോ ? എങ്കില്‍ വില്ലന്‍ നിങ്ങള്‍ കഴിക്കുന്ന ജങ്ക് ഫുഡ്തന്നെ.

ഒരു പാക്കറ്റ് ചിപ്സോ ഒരു പാക്കറ്റ് പോപ്‌കോണോ കഴിച്ചാല്‍ ഒരിക്കലും അത് വിശപ്പകറ്റില്ല. കഴിക്കുമ്പോള്‍ രുചി തോന്നിയാലും യാതൊരു ഗുണങ്ങളും ഉള്ളതല്ല ജങ്ക് ഫുഡുകള്‍. ദഹനത്തിനേറ്റവും സഹായിക്കുന്ന  satiety hormone ഒരിക്കലും ജങ്ക് ഫുഡിനെ അംഗീകരിക്കുന്നില്ല. 

ഒരു പാക്കറ്റ് ചിപ്സില്‍ 200-300 കാലറി വരെയാണ് ഉള്ളത്. എന്നാല്‍ ന്യൂട്രിഷന്‍ അളവ് ഒന്നുമിതിലില്ല. Satiety hormone ആണ് നമുക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ ആഹാരം ഒരുദിവസം നമ്മള്‍ കഴിക്കുന്നതില്‍ നിന്നും നമ്മളെ വിലക്കുന്നത്. പോഷകം, ഫൈബര്‍ എന്നിവ തീരെ ഇല്ലാത്ത ഒന്നാണ് ജങ്ക് ഫുഡ്. ശരീരത്തിന് ആവശ്യമുള്ള പോഷകം ലഭിക്കാത്തപ്പോള്‍ സ്വാഭാവികമായും വിശപ്പ്‌ വീണ്ടും തലപൊക്കും. ഇത് വീണ്ടും ഹങ്കര്‍ സിഗ്നലുകള്‍ അയക്കാന്‍ കാരണമാകും. ഫലമോ നമ്മള്‍ കൂടുതല്‍ ആഹാരം കഴിക്കും. ഇത് വണ്ണം കൂട്ടുകയും ചെയ്യും. ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തെ വരെ തകരാറിലാക്കാന്‍ ഇത് കാരണമാകും. ട്രൈഗ്ലിസറൈഡ്സ്, ഷുഗര്‍ എന്നിവ ആവശ്യം പോലെ അടങ്ങിയതാണ് ജങ്ക് ഫുഡ്. അതുകൊണ്ട് ഇനി അടുത്തവട്ടം വിശപ്പ് തോന്നിയാല്‍ ചിപ്സോ പോപ്‌കോണോ മറ്റോ കഴിച്ചു വിശപ്പടക്കാതെ മറ്റെന്തെങ്കിലും പോഷകസമ്പന്നമായ ആഹാരം കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com