ADVERTISEMENT

വണ്ണം കൂടുന്നത് പൊതുവേ എല്ലാവർക്കും ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. സാധാരണ കുടവയറിനെ ആണ് ഏറ്റവും വലിയ വില്ലനായി കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും കുടവയര്‍ പോലെതന്നെ അഭംഗിയുണ്ടാക്കുന്നതാണ് തുടകളിലെ വണ്ണം. എന്നാല്‍ അതിനെ അത്ര ഭയക്കേണ്ട എന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. കാരണം കാലുകളില്‍ കൂടുതല്‍ ഫാറ്റ് ഉള്ളത് ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്ക് ഗുണകരമാണെന്നും അത് അവരെ ഹൃദ്രോഗത്തില്‍ നിന്നു രക്ഷിക്കുന്നെന്നും ഗവേഷകര്‍ പറയുന്നു.

18-25 ഇടയില്‍ ബോഡി മാസ് ഇൻഡക്സു‌‌ള്ള  2,600 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഇതില്‍നിന്ന്, ബെല്ലി ഫാറ്റ് കൂടുതലുള്ള 'ആപ്പിള്‍ ഷേപ്പ് ' എന്ന് പൊതുവേ വിളിക്കുന്ന ശരീരപ്രകൃതിയുള്ള സ്ത്രീകള്‍ക്കാണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളത് എന്നു വ്യക്തമാകുന്നത്രേ. എന്നാല്‍ ഇടുപ്പിലും കാലുകള്‍ക്കും വണ്ണം കൂടിയ 'പിയര്‍ ഷേപ്പ് ' എന്ന് വിളിക്കുന്ന ശരീരപ്രകൃതിയുള്ള സ്ത്രീകള്‍ക്ക്  ആര്‍ത്തവവിരാമകാലത്തിനു ശേഷം ഹൃദ്രോഗസാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

വയറിനു ചുറ്റും ഫാറ്റ് അടിയുന്നതിനെയാണ് visceral fat എന്ന് വിളിക്കുന്നത്‌. ഇത് ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതുമൂലം ടൈപ്പ് 2 ഡയബറ്റിസ്, കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. ജീവിതശൈലിയിലെ അപാകതകള്‍ തന്നെയാണ് ബെല്ലി ഫാറ്റ് കൂടാന്‍ കാരണം. എന്നാല്‍ തുടകളില്‍ അടിയുന്ന ഫാറ്റ് ആരോഗ്യപ്രശ്നങ്ങള്‍ അധികം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. 

ശരീരത്തില്‍ ഫാറ്റ് സ്റ്റോര്‍ ചെയ്യുന്ന ഭാഗങ്ങളും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട് എന്നതുതന്നെ ഏറെ അദ്ഭുതാവഹമാണെന്ന് ബ്രിട്ടിഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സോണിയ ബാബു നാരായണ്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് എന്നും ഡോക്ടര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com