ADVERTISEMENT

മിതമായ അളവില്‍ വിവിധ  ആഹാരങ്ങള്‍  കഴിക്കുന്നത്‌ ഭാരം വര്‍ധിക്കാതെ നോക്കുമെന്നാണോ കരുതുന്നത് ? എങ്കില്‍ തെറ്റി. മിതമായ അളവില്‍ ആഹാരം കഴിക്കുന്നതു കൊണ്ട് ഭാരം കുറയില്ല മറിച്ച് ഭാരം വര്‍ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തല്‍. മാത്രമല്ല പ്രമേഹസാധ്യത അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഇരട്ടിക്കുമെന്നും പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 7000 ആളുകളുടെ ആഹാരശീലം, കാലറി ഇന്‍ടേക്ക്, ആഴ്ചയില്‍ ഓരോ ദിവസവും അവര്‍ കഴിക്കുന്ന ആഹാരം, അതിന്റെ അളവ് എന്നിവ മനസ്സിലാക്കിയാണ് ഈ കണ്ടെത്തല്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയത്.

മിതമായ അളവില്‍ ആയാല്‍പ്പോലും പല തരം ആഹാരം കഴിക്കുന്നവര്‍ക്ക് ഭാരം വര്‍ധിക്കാനുള്ള സാധ്യത 120% ആണ്. ഇവര്‍ക്ക് ഇടുപ്പില്‍ കൂടുതല്‍ കൊഴുപ്പടിയാനും സാധ്യത ഉണ്ടത്രേ. എന്നാല്‍ സ്ഥിരമായി ഒരേ രീതിയിലുള്ള ആഹാരം കഴിക്കുന്നവരില്‍ ഈ പ്രശ്നം ഇത്ര കണ്ടു വരുന്നില്ല എന്നും ഈ പഠനം പറയുന്നു. 

ഇതിന്റെ കാരണമായി പറയുന്നത് പല തരത്തില്‍ വ്യത്യസ്ത ആഹാരങ്ങള്‍ പരീക്ഷിക്കുമ്പോള്‍ അത് നമ്മള്‍ അറിയാതെ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും എന്നതാണ്. എന്നാല്‍ അളവ് കുറവല്ലേ എന്ന് കരുതി നമ്മള്‍ കഴിക്കുന്നത്‌ കുറവാണെന്ന് ഓര്‍ക്കുകയും ചെയ്യുന്നു. ഇവ ചിലപ്പോള്‍ ഫാറ്റ്, ഷുഗര്‍ എന്നിവ അധികമായ ആഹാരങ്ങളാകാം. അതുകൊണ്ട് മിതമായ അളവിലെ കഴിക്കാറുള്ളൂ എന്ന് പറയാതെ എന്ത് ആഹാരം കഴിക്കുന്നു എന്നതിലാണ് കാര്യം എന്നോര്‍ക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com