ADVERTISEMENT

പ്രായം നാല്‍പതുകളില്‍ എത്തിയിട്ടും ജ്വലിക്കുന്ന സൗന്ദര്യമാണ് മന്ദിരാ ബേദിയ്ക്ക്. നടിയും ടിവി അവതാരകയുമായ മന്ദിരയുടെ ഫിറ്റ്നസ് ഭ്രമം എല്ലാവർക്കും അറിയാവുന്നതാണ്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ എന്തു കഠിനപ്രയത്നവും ചെയ്യാന്‍ മന്ദിര പണ്ടേ ഒരുക്കമാണ്. വര്‍ക്ക്‌ഔട്ട്‌ വിഡിയോകളും ഫോട്ടോകളും മന്ദിര ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്‌. അടുത്തിടെ മാലദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ ടോണ്‍ഡ് ആയ ബോഡിയാണ് മന്ദിരയുടേത്. പെട്ടെന്നൊന്നും അതുപോലെ ശരീരം ഒതുക്കിയെടുക്കാന്‍ സാധിക്കില്ലെങ്കിലും കുറച്ച് അധ്വാനിച്ചാല്‍ മന്ദിരയുടേതു പോലെ ഫിറ്റ്നസ് നമുക്കും സ്വന്തമാക്കാം. അതിനുള്ള ചില ട്രിക്കുകള്‍ പറയുകയാണ് പ്രശസ്ത ഫിറ്റ്നസ് ട്രെയ്നർ ശാലിനി ഭാര്‍ഗവ.

ഡൗണ്‍ ഡോഗ് പുഷ് അപ്പ് ടു ഡോള്‍ഫിന്‍ പുഷ്അപ്പ് - രണ്ടു വ്യായാമങ്ങള്‍ ഒരേസമയം ചെയ്യുന്ന രീതിയാണിത്. വീട്ടിലോ ഓഫിസിലോ എവിടെ വേണമെങ്കിലും ഇത് ചെയ്യാം. കൈകാലുകൾ നിലത്ത് ഒരു മാറ്റില്‍ ഉറപ്പിക്കണം. നടുവും പുറവും നിവർന്നിരിക്കണം. തോളെല്ലുകള്‍ക്കിടയിലൂടെ തല താഴേക്ക് കൊണ്ട് പോയി മത്സ്യം വെള്ളത്തില്‍നിന്ന് ഉയര്‍ന്നു വരുന്നതു പോലെ മുകളിലേക്ക് തല കൊണ്ട് വരണം. ശേഷം തല താഴേക്ക് സമാനമായ രീതിയില്‍ കൊണ്ട് വരാം. 

നാരോ പുഷ് അപ്പ്- കൈകള്‍ തോളിന്റെ ലെവലില്‍ നിര്‍ത്തി ചെയ്യുന്ന പ്ലാങ്ക് വ്യായാമം ആണിത്. നെഞ്ചിന്റെ അടുത്തായി വേണം ഈ സമയം കൈകള്‍. ഇതേ രീതിയില്‍ തന്നെ കൈകള്‍ അല്‍പം അകത്തി വൈഡ് പുഷ് അപ്പും ചെയ്യാം.

പ്ലാങ്ക് ട്രിസെപ് ഡിപ്സ്- പ്ലാങ്ക് പൊസിഷനില്‍ തുടങ്ങി എല്‍ബോ ഉയര്‍ത്തി ശരീരം ലിഫ്റ്റ്‌ ചെയ്യുന്ന രീതിയാണിത്. കൈകളുടെയും തോളിന്റെയും ഫിറ്റ്നസിന് ഏറെ നല്ലതാണ് ഈ പൊസിഷന്‍. 

ടി പൊസിഷന്‍ - ഒരു മീഡിയം സൈസ് ദംബെലിന്റെ സഹായത്തോടെ ശരീരം ഒരു ടി ഷേപ്പില്‍ നിര്‍ത്തുന്ന രീതിയാണിത്. ഒരു കൈ നിലത്തു കുത്തി നില്‍ക്കുന്ന ഈ വ്യായാമം ചെയ്യുമ്പോള്‍ ശരിയായ രീതിയിലാണ് കൈക്ക് സപ്പോര്‍ട്ട് ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ കൈക്ക് പരുക്ക് പറ്റാന്‍ സാധ്യതയുണ്ട്. 

ഫ്രണ്ട് റെയിസ് പ്ലാങ്ക് പൊസിഷന്‍ - ഒരു കയ്യില്‍  പ്ലാങ്ക് പൊസിഷനില്‍നിന്ന് കൊണ്ട് മറ്റേ കയ്യില്‍ ഒരു ദംബെല്‍ പിടിക്കുന്ന രീതിയാണിത്. ഈ ദംബെല്‍ പ്ലാങ്ക് പൊസിഷനില്‍ നിന്നു കൊണ്ട് വശങ്ങളിലേക്ക് ചലിപ്പിക്കണം. ശരീരം നിവർന്നിരിക്കുകയാണ് എന്ന്  ഉറപ്പു വരുത്തണം ഈ വ്യായാമം ചെയ്യുമ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com