ADVERTISEMENT

മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ആർക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കുഞ്ഞ് ജനിച്ച് ആദ്യ ആറുമാസം മറ്റൊരു ഭക്ഷണവും കുഞ്ഞിനു നല്‍കേണ്ടതില്ല. വളർച്ചയ്ക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും മുലപ്പാലിൽനിന്നു ലഭിക്കും. ലോക മുലയൂട്ടൽ വാരാചരണത്തിന് ഡോ ദീപക് എൻ. എസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.

ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണത്തിലാണ്. ലോകാരോഗ്യ സംഘടന ,ഐക്യരാഷ്ട്ര ശിശുക്ഷേമ സമതി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യ ഉൾപ്പെടെ നൂറോളം രാജ്യങ്ങൾ ഈ വാരാചരണത്തിൽ പങ്കുചേരുന്നു. കുഞ്ഞുങ്ങളുടെ സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ.കുഞ്ഞിന് ആദ്യ ആറുമാസത്തില്‍ വേണ്ടുന്ന എല്ലാ പോഷക ഘടകങ്ങളും മുലപ്പാലിലടങ്ങിയിരിക്കുന്നു.കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു മുലയൂട്ടൽ വളരെ പ്രധാനമാണ്.പ്രഥമ മുലപ്പാൽ കൊളസ്ട്രം(ഇളം മഞ്ഞ നിറത്തിൽ ഉള്ള ദ്രാവകം) എന്ന പേരിൽ അറിയപ്പെടുന്നു.ഇതു വളരെ രോഗ പ്രതിരോധ ശേഷി ഉള്ളതാണ്. ശിശുമരണം, രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരെയുള്ള പ്രതിരോധം മുലയൂട്ടലിലൂടെ ലഭിക്കുന്നു. മുലപ്പാൽ ലഭിക്കാത്ത കുട്ടികളിൽ മരണനിരക്ക് നാൽപ്പത് ശതമാനം കൂടുതൽ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു. ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവാണ്. കുട്ടികളുടെ മസ്‌തിഷ്‌ക്ക വളർച്ചക്കും, ശാരീരിക വളർച്ചയ്ക്കും മുലയൂട്ടൽ കാരണമാകുന്നു. മുലയൂട്ടൽ കുഞ്ഞിന്റെ അഞ്ച് ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു, അതായത് സ്പർശം, കാഴ്ച, മണം, കേൾവി, രുചി. ഗര്‍ഭകാലത്തുണ്ടായിരുന്ന മാനസികപ്രശ്നങ്ങളില്‍ നിന്ന് അമ്മക്ക് മുക്തി ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ് ,പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിന് മുലയൂട്ടല്‍ സഹായിക്കും.

പ്രസവശേഷമുണ്ടാകാറുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കാന്‍ മുലയൂട്ടല്‍ വഴി സാധിക്കും. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ പിൽക്കാലത്തു വരാതിരിക്കാൻ മുലയൂട്ടൽ സഹായിക്കുന്നു . കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടല്‍ അനിവാര്യമാണ്.പ്രസവശേഷം അമ്മയുടെ ശരീരഭാരം കുറയ്ക്കാന്‍ മുലയൂട്ടൽ കാരണമാകുന്നു.

മുലയൂട്ടലിന്റെ പ്രാധാന്യം സ്വയം അറിയുകയും മറ്റുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക, ഈ മഹത്തായ സന്ദേശം തന്നെയാണ് ഈ വാരത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം. ഓർക്കുക മുലപ്പാൽ കുഞ്ഞിന്റെ ജന്മാവകാശം ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com