ADVERTISEMENT

പാഠഭാഗങ്ങളിലെ ഉത്തരങ്ങൾ വീട്ടിൽ കൃത്യമായി പറയും ഇതേ ചോദ്യങ്ങൾ ക്ലാസ്സിൽ അധ്യാപിക ചോദിച്ചാൽ ഏഴിൽ പഠിക്കുന്ന മകള്‍ കണ്ണു മിഴിച്ചു നിൽക്കും. വിറയ്ക്കാൻ തുടങ്ങും. ഒന്നും പഠിക്കാതെയാണോ പള്ളിക്കൂടത്തിൽ വരുന്നതെന്ന പഴിയും കേൾക്കും. കരഞ്ഞു കണ്ണു കലങ്ങി യാണ് മകൾ വീട്ടിൽ വരുന്നത്. ശാന്തമായി അതെ ചോദ്യങ്ങൾ അപ്പോൾ ചോദിച്ചാൽ ഉത്തരം പറയും. കുട്ടിയും മാതാപിതാ ക്കളും ആകുലപ്പെടുന്നത് സ്വാഭാവികം.

അറിയാവുന്നത് വേണ്ട നേരത്തു പറയാൻ പറ്റാതെ പോകു ന്നതിന്റെ ഏറ്റവും സാധാരണ കാരണം ആധിയാണ്. ചിലർക്ക് ഒരു സദസ്സിന്റെ മുൻപിൽ പറയാൻ ബുദ്ധിമുട്ടുണ്ടാകാം. ആ പരിഗണന കാട്ടാതെ അധ്യാപിക അക്ഷമ കാട്ടിയാൽ ഇളം തലച്ചോർ ശൂന്യമായി പോകും. ക്ലാസ് മുറിയിൽ സഹപാഠിക ളുടെ മുൻപിൽ ഒന്നും പറയാനാകാതെ മണ്ടിയെപ്പോലെ നിൽക്കുമ്പോൾ ആത്മ വിശ്വാസം ചോർന്നു പോകും. മനോ വീര്യം കെടുത്തുന്ന വിധത്തിലുള്ള വാക്കുകൾ അധ്യാപിക യിൽ നിന്നുണ്ടായാൽ പ്രശ്നം ഗുരുതരമാകും. ക്ലാസ് മുറിയി ലെ ചോദ്യം ചോദിക്കൽ ആധിയുടെയും വേവലാതിയുടെയും ഒരു സാഹചര്യമായി രൂപപ്പെടുകയും ചെയ്യും. ഇത് ഓർക്കു മ്പോൾത്തന്നെ നെഞ്ചു പടപടയെന്ന് തുടി കൊട്ടാൻ തുട ങ്ങും. ഉള്ളിലെ ഉത്തരം വാക്കായി പുറത്തോട്ടു വരാൻ തടസ്സമാകും. ചിലപ്പോൾ ഓർമയിൽ വന്നില്ലെന്നും വരും.

കുട്ടികളുടെ ഉത്കണ്ഠയ്ക്ക് അയവു വരുത്തി ഒരൽപം പ്രോത്സാഹനമൊക്കെ നൽകി അറിയാവുന്നത് പുറത്തു വരുത്തുന്ന മികച്ച അധ്യാപകരുണ്ട്. പക്ഷേ എല്ലാവരും അതുപോലെ ക്ഷമ കാട്ടിയെന്നു വരില്ല. സാറിന്റെ കുഴപ്പമെന്നു ചൊല്ലി ഒഴിയരുത്. സമ്മർദ്ദമുള്ള സാഹചര്യങ്ങളിലും മനസ്സി നെ സ്വസ്ഥമാക്കി ഉത്തരം പറയുവാനുള്ള മിടുക്കു ഉണ്ടാക്കാ നാണ് ശ്രദ്ധിക്കേണ്ടത്. ഭാവിയിൽ ഇന്റർവ്യൂവുകൾ അഭിമുഖീ കരിക്കാൻ ഈ കഴിവ് ആവശ്യമാണ്. ഉദ്യോഗാർഥി സംഘർഷ ത്തെ എങ്ങനെ നേരിടുമെന്ന് വിശകലനം ചെയ്യുവാനുള്ള സ്ട്രെസ് അഭിമുഖങ്ങള്‍ പോലുമുണ്ട്. ടീച്ചറുടെ സ്റ്റൈൽ എന്താണെങ്കിലും ഞാൻ അഭിമുഖീകരിക്കുമെന്നതാകണം ലക്ഷ്യം.

ചോദ്യങ്ങൾ അധ്യാപികയിൽ നിന്നു തന്നെ വരുന്നതായി ഭാവനയിൽ കണ്ടാകാം വീട്ടിലെ ഉത്തരം പറയൽ. ഒരൽപം ടെന്‍ഷനൊക്കെ അവിടെയും സൃഷ്ടിക്കാം. അതിന്റെ ഒരു ചൂടുണ്ടെങ്കിൽ ക്ലാസ് മുറിയിലേക്കെത്തുമ്പോൾ കവാത്തു മറക്കില്ല. ശാന്തത വെടിയാതിരിക്കാൻ ദീർഘമായി മെല്ലെ ശ്വാസം വിടാം. ശ്രദ്ധയോടെ ചോദ്യം കേൾക്കാം. സമാധാന ത്തോടെ ഉത്തരം പറയാം. രണ്ടു മൂന്നു പ്രാവശ്യം ഇത് വിജയത്തിലെത്തിക്കാൻ കഴിഞ്ഞാല്‍ പിന്നെ ധൈര്യമാകും. എനിക്കാവുന്നില്ലല്ലോയെന്ന പരാജയബോധം പിടി കൂടിയാൽ തളർന്നു പോകും പഠിക്കാനും ക്ലാസിൽ പോകാനുമുള്ള താൽപര്യം പോലും പതിയെ നഷ്ടമാകും. എഴുത്തു പരീക്ഷ യിൽ പോലും പേടി നുരഞ്ഞു കയറും. ഈ കുട്ടിയുടെ കാര്യത്തിൽ ആധിയാണ് വില്ലൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com