ADVERTISEMENT

മഴക്കാലരോഗങ്ങളില്‍ ഏറ്റവും ഭീതിയോടെ കാണുന്ന പകര്‍ച്ചപ്പനികളില്‍ ഒന്നാണ് എച്ച് 1 എന്‍ 1. കുറേ വര്‍ഷങ്ങളായി കേരളത്തിലും ഇതു വ്യാപിച്ചുകൊണ്ടിരിക്കുന്നു. എച്ച് 1 എന്‍ 1 പനിയെ പന്നിപ്പനി (Swineflu), പക്ഷിപ്പനി (Birds flu) എന്നും വിളിക്കാറുണ്ട് കാരണം എച്ച് 1 എന്‍ 1 പനിക്ക് കാരണമായ വൈറസുകള്‍ക്ക് പന്നിയിലും പക്ഷികളിലും പനി ഉണ്ടാക്കുന്ന വൈറസുകളോടുള്ള സാമ്യംകൊണ്ടാണ്.

എച്ച് 1 എന്‍ 1 പനി എന്തുകൊണ്ട്?

എച്ച് 1 എന്‍ 1 പനിയൊരു വൈറസ് രോഗമാണ്. സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസാണ് ഇൻഫ്ലുവൻസ (Influenza)  വൈറസ്. പന്നികളില്‍ ഇൻഫ്ലുവൻസയുണ്ടാക്കുന്ന വൈറസിനോട് സമാനമായതും പക്ഷേ ഇപ്പോള്‍ മനുഷ്യരെ മാത്രം ബാധിക്കുന്നവരുമായ ഇന്‍ഫ്ളുവന്‍സ എച്ച് 1 എൻ 1 വൈറസിനോട് മനുഷ്യര്‍ക്ക് പ്രതിരോധ ശേഷിയില്ലാത്തതിനാൽ എച്ച്1എന്‍1 പനി ആരോഗ്യാവസ്ഥയെ സങ്കീർണമാക്കുന്നു.  പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗം പെട്ടെന്ന് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍ കൂടിയാണ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോവും മൂക്കുചീറ്റുമ്പോഴും ധാരാളം വൈറസുകള്‍ ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്നു. പരിസരത്തുള്ളവർക്ക് ഈ വായു ശ്വസിക്കുമ്പോള്‍ തന്നെ  രോഗത്തിന് തുടക്കവും കുറിക്കുന്നു. 

ഏറെ നേരം വൈറസിനു അന്തരീക്ഷത്തില്‍ തങ്ങി നിൽക്കാവുകയില്ലെങ്കിലും സ്രവങ്ങള്‍ ചുറ്റുമുള്ള പ്രതലങ്ങളില്‍ വീഴുമ്പോള്‍ ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് രോഗാണു ജീവിച്ചിരിക്കും. രോഗിയെ സ്പര്‍ശിച്ചശേഷം കൈകഴുകാതെ മുക്കിലോ വായിലോ കണ്ണിലോ തൊട്ടാല്‍ രോഗാണുബാധയുണ്ടാവാം. രോഗിയുടെ ഉമിനീരിലും ഉപയോഗിക്കുന്ന വസ്തുക്കളിലും രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും.  രോഗിയെ പരിചരിക്കുന്നവർ വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രോഗിയെ വീട്ടിൽ സന്ദരിക്കുമ്പോഴും കൂടെ യാത്ര ചെയ്യുമ്പോഴും രോഗം പടരാൻ സാധ്യയുണ്ടെന്നോർക്കുക. രോഗിയും രോഗിയെ പരിചരിക്കുന്നവരും വ്യക്തി ശുചിത്വം പാലിച്ചാൽ രോഗം പടരുന്നത് തടയാൻ സാധിക്കും. 

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com